
കാറ്റിന് ബ്യൂട്ടിപാര്‍ലറിന്റെ മേല്‍ക്കൂര പറന്നുപോയി; ബ്യൂട്ടീഷന്‍ ഇറങ്ങിയോടി, സൗന്ദര്യ വര്‍ധന ക്രീമുകളെല്ലാം തേച്ചിരുന്ന യുവതിക്ക് കിട്ടി പണി
May 12, 2018കുമരകം: മുഖത്ത് ചായം തേച്ചിരുന്നാല്‍ പിന്നെ ചുറ്റിലുള്ളതൊന്നും അറിയില്ല. അതിനി എന്തു ഭൂകമ്പമാണെങ്കില്‍ കൂടി. സൗന്ദര്യം കൂട്ടാനായി ഉള്ള ക്രീമുകളെല്ലാം മുഖത്തു വാരി തേച്ചിരുന്ന യുവതിക്ക് കിട്ടിയത് എട്ടിന്റെ പണി.
ബ്യൂട്ടിപാര്‍ലറില്‍ ചെന്ന് സൗന്ദര്യ വര്‍ധക വസ്തുക്കള്‍ മുഖത്ത് തേച്ചിരിക്കവെയാണ് കടയുടെ മേല്‍ക്കൂര പറന്നു പോകുന്നത്. കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റില്‍ പെട്ടാണ് കടയുടെ മേല്‍ക്കൂര പറന്നു പോയത്. സ്വന്തം ജീവനാണ് വലുത് എന്നു മനസിലാക്കിയ ബ്യൂട്ടീഷന്‍ സംഭവം കണ്ട ഉടനെ വെളിയിലേക്കിറങ്ങി ഓടി. മുന്നിലിരുന്ന കസ്റ്റമറുടെ കാര്യമൊന്നും ചിന്തിക്കാനുള്ള നേരം ബ്യൂട്ടീഷനില്ലായിരുന്നു. കണ്ണടച്ചിരുന്നതിനാല്‍ ഇതൊന്നും അറിയാതെ യുവതി അവിടെ തന്നെ കിടന്നു. കാറ്റില്‍ മേല്‍ക്കൂര പറന്നതോ, കാറ്റും മഴയും ഉണ്ടായയോ ഒന്നും ഇദ്ദേഹം അറിഞ്ഞില്ല.
ഒടുവില്‍ കുറേ നേരം കഴിഞ്ഞിട്ടും അനക്കമൊന്നും കാണാതെ വന്നതോടെയാണ് യുവതി കണ്ണു തുറന്നു നോക്കുന്നത്. ആടു കിടന്നിടത്ത് പൂട പോലുമില്ല എന്ന അവസ്ഥ. ഇതോടെ അകത്തു കുടുങ്ങിയ യുവതി ഭര്‍ത്താവിനെ വിളിച്ചു വരുത്തിയാണ് ബ്യൂട്ടിപാര്‍ലറില്‍ നിന്നും പുറത്തിറങ്ങിയത്.
കുമരകത്ത് ഇന്നലെ വൈകിട്ട് ആറു മണിയോടെയായിരുന്നു രസകരമായ സംഭവം നടന്നത്.