
അമേരിക്കന്‍ പ്രസിഡന്റിന് ഇന്ത്യയില്‍ വന്‍ വരവേല്പ്
February 24, 2020അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഇന്ത്യ സന്ദര്‍ശത്തിനു ഗംഭീര തുടക്കം. അമേരിക്കന്‍ പ്രസിഡന്റായശേഷം ട്രംപ് ആദ്യമായാണ് ഇന്ത്യ സന്ദര്‍ശിക്കുന്നത്. രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ ട്രംപിന് അഹമ്മദാബാദ് സര്‍ദാര്‍ വല്ലഭ്ഭായ് അന്താരാഷ് ട്ര വിമാനത്താവളത്തില്‍ വര്‍ണശബളമായ വരവേല്‍പ്പാണ് ഒരുക്കിയത്. എയര്‍ ഫോഴ്സ് വണ്‍ വിമാനത്തില്‍നിന്ന് ഇറങ്ങിയ ട്രംപിനെയും പ്രഥമ വനിത മെലാനിയയെയും സ്വീകരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിമാനത്താവളത്തിലെത്തിയിരുന്നു. ട്രംപിനെ ആലിംഗനം ചെയ്താണ് മോദി സ്വീകരിച്ചത്. ചുവപ്പ് പരവതാനിയിലൂടെ ഇരുവരും നടക്കുന്നവഴി ഹസ്തദാനവും ചെയ്തു.