നല്ല നാടന്‍ ഉണക്കച്ചെമ്മീന്‍ ചമ്മന്തി
ഉച്ചയ്ക്ക് ഉണക്കച്ചെമ്മീന്‍ ചമ്മന്തി കൂട്ടി ചോറ് കഴിക്കുന്നത് ആലോചിച്ച് തീരും മുമ്പ് തന്നെ വായില്‍ കപ്പല്‍ ഓടിക്കാനുള്ള വെള്ളം ഉണ്ടാകും. ചമ്മന്തികളില്‍ അത്രയും സ്വാദുള്ള ഒന്നാണല്ലേ ഉണക്കച്ചെമ്മീന്‍…
ഉച്ചയ്ക്ക് ഉണക്കച്ചെമ്മീന്‍ ചമ്മന്തി കൂട്ടി ചോറ് കഴിക്കുന്നത് ആലോചിച്ച് തീരും മുമ്പ് തന്നെ വായില്‍ കപ്പല്‍ ഓടിക്കാനുള്ള വെള്ളം ഉണ്ടാകും. ചമ്മന്തികളില്‍ അത്രയും സ്വാദുള്ള ഒന്നാണല്ലേ ഉണക്കച്ചെമ്മീന്‍…
ഉച്ചയ്ക്ക് ഉണക്കച്ചെമ്മീന്‍ ചമ്മന്തി കൂട്ടി ചോറ് കഴിക്കുന്നത് ആലോചിച്ച് തീരും മുമ്പ് തന്നെ വായില്‍ കപ്പല്‍ ഓടിക്കാനുള്ള വെള്ളം ഉണ്ടാകും. ചമ്മന്തികളില്‍ അത്രയും സ്വാദുള്ള ഒന്നാണല്ലേ ഉണക്കച്ചെമ്മീന്‍ ചമ്മന്തി. മറ്റു കറികളോ മീനോ ഒന്നുമില്ലെങ്കിലും ഒരു അല്‍പം ചമ്മന്തിയുടെ സ്വാദ് മതി ഒരു കിണ്ണം ചോറ് തിന്നാന്‍. തനി നാടന്‍ രീതിയില്‍ ഉണക്കച്ചെമ്മീന്‍ ചമ്മന്തി എങ്ങനെ ഉണ്ടാക്കാമെന്നു നോക്കാം.
ചേരുവകള്‍
ഉണച്ചെമ്മീന്‍ -ഒരു കപ്പ്
ചെറിയ ഉള്ളി- 6 എണ്ണം
ഇഞ്ചി -ചെറിയ കഷണം
തേങ്ങാ (ചിരകിയത്)-അരക്കപ്പ്
പുളി -ചെറിയ കഷണം
കറിവേപ്പില -ആവശ്യത്തിന്
ഉപ്പ് -ആവശ്യത്തിന്
വറ്റല്‍മുളക് -9 എണ്ണം
വെളിച്ചെണ്ണ-2 ടേബിള്‍ സ്പൂണ്‍
കടുക്.-അര ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
ചൂടായ എണ്ണയില്‍ വറ്റല്‍മുളക് വറുത്തുകോരുക. ബാക്കി എണ്ണയിലേക്ക് ഉണക്കച്ചെമ്മീനിട്ട് വറുത്തെടുക്കുക. ചെറുതായി തണുക്കുമ്പോള്‍ രണ്ടു ചേരുവകളും പൊടിച്ചെടുക്കുക. ബാക്കിയുള്ള ചേരുവകളെല്ലാം ചേര്‍ത്ത് നല്ലപോലെ ചമ്മന്തിയുടെ പരുവത്തില്‍ അരച്ചെടുക്കുക.മറ്റൊരു ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി കടുക്, വറ്റല്‍മുളക്, കറിവേപ്പില എന്നിവയിട്ട് മൂപ്പിക്കുക. ഇതിലേക്ക് അരച്ചുവച്ചിരിക്കുന്ന ചമ്മന്തിയിലേക്ക് ചേര്‍ക്കുക.