കാസര്‍കോട് ജില്ലയില്‍ ഇന്ന് എട്ടുപേര്‍ ആശുപത്രി വിട്ടു

കാസര്‍കോട് ജില്ലയില്‍ ഇന്ന് എട്ടുപേര്‍ ആശുപത്രി വിട്ടു

April 19, 2020 0 By Editor

കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ കോവിഡ് 19 ഭേദമായി ഇന്ന് എട്ടുപേര്‍ ആശുപത്രി വിട്ടു. ജില്ലയില്‍ ഇനി 45 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെയായി 123പേര്‍ ജില്ലയില്‍ രോഗവിമുക്തരായി. ഇതോടെ ജില്ലയില്‍ രോഗബാധിതരുടെ എണ്ണം 53 ആയി കുറഞ്ഞു. 49 പേര്‍ ജില്ലയിലും നാല് പേര്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലുമാണ് ചികിത്സയിലുള്ളത്.
വീടുകളില്‍ 5740 പേരും ആശുപത്രികളില്‍ 117 പേരുമാണ് നിരീക്ഷണത്തിലുള്ളത്. ശനിയാഴ്ച 10 പേരെ കൂടി ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു.