സംസ്ഥാനത്ത് സ്വര്‍ണവില പുതിയ റെക്കോര്‍ഡിലെത്തി

April 24, 2020 0 By Editor

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില പുതിയ റെക്കോര്‍ഡിലെത്തി. പവന് 200 രൂപ ഉയര്‍ന്ന് 34,000 ആയി. ഗ്രാമിന് 4250 രൂപയും. ഇന്നലെ പവന് 33,800 രൂപയായിരുന്നു. കൊവിഡ് 19നെ തുടര്‍ന്ന് ആഗോള വിപണിയിലുണ്ടായ തകര്‍ച്ച സ്വര്‍ണ നിക്ഷേപത്തിലേക്ക് തിരിയാന്‍ നിക്ഷേപകരെ പ്രേരിപ്പിച്ചിരുന്നു.