പൂർണ്ണ സജ്ജമല്ലേ  !? പ്രവാസികളുടെ ക്വാറന്റീനില്‍ ഇളവുതേടി സംസ്ഥാനസര്‍ക്ക‍ാര്‍

പൂർണ്ണ സജ്ജമല്ലേ !? പ്രവാസികളുടെ ക്വാറന്റീനില്‍ ഇളവുതേടി സംസ്ഥാനസര്‍ക്ക‍ാര്‍

May 6, 2020 0 By Editor

തിരുവനന്തപുരം: എല്ലാം സജ്ജം എന്ന് പറഞ്ഞിട്ട് .. തിരിച്ചെത്തുന്ന പ്രവാസികളുടെ ക്വാറന്റീനില്‍ ഇളവുതേടി സംസ്ഥാനസര്‍ക്ക‍ാര്‍ കേന്ദ്രത്തെ സമീപിക്കുമെന്നാണ് റിപ്പോർട്ടുകൾ വരുന്നത്. ഗര്‍ഭിണികളേയും പ്രായമായവരേയും രോഗികളേയും കുട്ടികളേയും സര്‍ക്കാര്‍ ക്വാറന്റീന്‍ കേന്ദ്രത്തിലാക്കുന്നത് വെല്ലുവിളിയാണെന്നും ഇവരെ വീടുകളില്‍ നിരീക്ഷണത്തിലാക്കാന്‍ അനുവദിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെടും. മറ്റുസംസ്ഥാനങ്ങളിലെ റെഡ് സോണുകളില്‍ നിന്ന് വന്നവരെ കണ്ടെത്തി ക്വാറന്റീന്‍ കേന്ദ്രത്തിലാക്കാനും സര്‍ക്കാര്‍ ‍തീരുമാനിച്ചു.