മടങ്ങി വരുന്ന പ്രവാസികള്‍ക്ക് കോഴിക്കോട് ആസ്​റ്റര്‍ മിംസില്‍ ചികിത്സാ സൗകര്യമൊരുക്കുമെന്ന് ഡോ. ആസാദ് മൂപ്പന്‍

കോഴിക്കോട് : കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ വിദേശരാജ്യങ്ങളില്‍നിന്ന് കേരളത്തിലേക്ക് മടങ്ങിവരുന്നവര്‍ക്ക് ചികിത്സാ സൗകര്യം ഒരുക്കി കോഴിക്കോട് ആസ്റ്റര്‍ മിംസ്. വിവിധ അസുഖങ്ങള്‍ ബാധിച്ചവര്‍ , ഗര്‍ഭിണികള്‍ എന്നിവര്‍ക്ക്…

കോഴിക്കോട് : കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ വിദേശരാജ്യങ്ങളില്‍നിന്ന് കേരളത്തിലേക്ക് മടങ്ങിവരുന്നവര്‍ക്ക് ചികിത്സാ സൗകര്യം ഒരുക്കി കോഴിക്കോട് ആസ്റ്റര്‍ മിംസ്. വിവിധ അസുഖങ്ങള്‍ ബാധിച്ചവര്‍ , ഗര്‍ഭിണികള്‍ എന്നിവര്‍ക്ക് ആവശ്യമായ എല്ലാ ചികിത്സകളും പ്രത്യേകം ലഭ്യമാക്കുമെന്നും ആസ്റ്റര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ അറിയിച്ചു.

തൊഴില്‍ നഷ്​ടപ്പെട്ട് നോര്‍ക്കയില്‍ രജിസ്​റ്റര്‍ ചെയ്തവര്‍ക്ക് പ്രത്യേക സൗജന്യ പാക്കേജുകളും മറ്റുള്ളവര്‍ക്ക് സൗജന്യനിരക്കിലും പരിശോധനാ സൗകര്യങ്ങളും ചികിത്സയും ലഭ്യമാക്കണമെന്ന ഡോ. ആസാദ് മൂപ്പന്റെ നിര്‍ദ്ദേശം നടപ്പാക്കാന്‍ സജ്ജമായതായി ക്ലസ്​റ്റര്‍ സി.ഇ.ഒ ഫര്‍ഹാന്‍ യാസിന്‍ പറഞ്ഞു.

കൊറോണ പരിശോധന സൗകര്യമുള്ള കേരളത്തിലെ ഏക സ്വകാര്യ ആശുപത്രിയാണ് കോഴിക്കോട് ആസ്​റ്റര്‍ മിംസ് ഹോസ്പിറ്റല്‍ എന്നതിനാല്‍ ഔദ്യോഗിക തലത്തിലും പ്രവാസി സംഘടനകളുടെ ഭാഗത്തുനിന്നും ലഭിച്ച പ്രത്യേക അഭ്യര്‍ത്ഥനകളെ മാനിച്ചാണ് ഇത്തരം സൗകര്യങ്ങള്‍ ഒരുക്കിയത് എന്ന് ഫര്‍ഹാന്‍ യാസിന്‍ കൂട്ടിച്ചേര്‍ത്തു

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story