ഹിസ്ബുള്‍ മുജാഹുദ്ദീന്‍ നേതാവായ കൊടുംഭീകരനെ ഇന്ത്യൻ സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചു
May 6, 2020ശ്രീനഗര്‍: ജമ്മുകാഷ്മീരില്‍ ഹിസ്ബുള്‍ മുജാഹുദ്ദീന്‍ നേതാവായ കൊടുംഭീകരനെ സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചു. ഹിസ്ബുള്‍ കമാന്‍ഡര്‍ റിയാസ് നായികു ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച രാവിലെ പുല്‍വാമയിലായിരുന്നു ഏറ്റുമുട്ടല്‍.
മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവിലാണ് നായിക്കൂവിനെ സുരക്ഷാ സേന വധിച്ചത്. 2017 സര്‍ക്കാര്‍ പുറത്തു വിട്ട കൊടുംഭീകരരുടെ പട്ടികയില്‍ റിയാസ് നായ്ക്കൂവും ഉള്‍പ്പെട്ടിരുന്നു. 35 കാരനായ റിയാസ് നായ്കുവിന്റെ തലയ്ക്ക് 12 ലക്ഷം ഇനാമാണ് പ്രഖ്യാപിച്ചിരുന്നത്. ഹിസ്ബുല്‍ തീവ്രവാദി ബുര്‍ഹാന്‍ വാനിയുടെ മരണത്തിന് പിന്നാലെയാണ് റിയാസ് നായ്കു നേതൃപദവിയിലേക്ക് ഉയരുന്നത്. ഇയാള്‍ എട്ട് വര്‍ഷമായി ഒളിവിലായിരുന്നു. മുന്നേ പല തവണ റിയാസിനെ പിടികൂടാന്‍ ശ്രമം നടന്നിട്ടുണ്ടെങ്കിലും അവയെല്ലാം വിഫലമാകുകയായിരുന്നു.
15 മണിക്കൂറിലേറെയായി തുടരുന്ന ഏറ്റുമുട്ടലില്‍ ഇയാളടക്കം രണ്ട് തീവ്രവാദികളെയാണ് സുരക്ഷ സേന വധിച്ചത്.