വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ അനുവദിക്കണമെന്ന് ജോളി

വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ അനുവദിക്കണമെന്ന് ജോളി

May 11, 2020 0 By Editor

കോഴിക്കോട് : കൊവിഡ് 19 പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ തന്നെ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കൂടത്തായ് കൂട്ടക്കൊല കേസിലെ പ്രതി ജോളി. വിചാരണ തടവുകാരെ വീട്ടില്‍ നിരിക്ഷണത്തില്‍ കഴിയാന്‍ അനുവദിക്കുന്നുണ്ടെന്നും ഈ ആനുകൂല്ല്യം തനിക്കും വേണമെന്നും ചൂണ്ടിക്കാട്ടി ജോളി ജില്ലാ സെഷന്‍സ് കോടതിയില്‍ അപേക്ഷ നല്‍കി. എന്നാല്‍, ജോളിയുടെ അപേക്ഷക്കെതിരെ പ്രോസിക്യൂഷന്‍ രംഗത്തെത്തി.
ഏഴ് വര്‍ഷത്തിന് താഴെ തടവ് ലഭിക്കാവുന്ന വിചാരണ തടവുകാര്‍ക്കാണ് ഈ ആനുകൂല്യമെന്നും ഒന്നിലധികം വധക്കേസുകളില്‍ പ്രതിയായ ജോളിക്ക് ഇത് അനുവദിക്കാനാകില്ലെന്നുമാണ് പ്രോസിക്യൂഷന്‍ അറിയിച്ചു