സി.പി.എം. നേതാവിന്റെ ചവിട്ടേറ്റ് ഗര്‍ഭസ്ഥശിശുവിനെ നഷ്ടപ്പെട്ട കോടഞ്ചേരി സ്വദേശികളായ ജോത്സ്‌നയേയും കുടുംബത്തെയും നിരന്തരം ഭീക്ഷണിപ്പെടുത്തി പ്രതികൾ

June 27, 2020 0 By Editor

രണ്ട് വര്‍ഷം മുമ്പ് സി.പി.എം. നേതാവിന്റെ ചവിട്ടേറ്റ് ഗര്‍ഭസ്ഥശിശുവിനെ നഷ്ടപ്പെട്ട കോടഞ്ചേരി സ്വദേശികളായ ജോത്സ്‌നയേയും കുടുംബത്തെയും നിരന്തരം പ്രതികൾ ഭീക്ഷണിപ്പെടുത്തുന്നതായി പരാതി. 2018 ഫെബ്രുവരി 15-ാം തീയതിയായിരുന്നു അതിര്‍ത്തി തര്‍ക്കത്തിന്റെ പേരില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന തെറ്റാലില്‍ തമ്പിയടക്കമുള്ളവരുടെ ആക്രമത്തിന് ജോത്സ്‌നയും കുടുംബവും ഇരയാകേണ്ടി വന്നത്. നാലര മാസം ഗര്‍ഭിണിയായിരുന്ന ജോത്സ്‌നയ്ക്ക് ചവിട്ടേറ്റ് ഗുരുതരമായി പരിക്കേല്‍ക്കുകയും കുഞ്ഞ് മരിക്കുകയും ചെയ്തു. തമ്പിയടക്കം ഏഴ് പേര്‍ക്കെതിരേ ആയിരുന്നു കേസ്.

പ്രതികള്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയെങ്കിലും ശേഷം നിരന്തരം ഭീഷണിപ്പെടുത്തുകയാണെന്ന് ഇവര്‍ പറയുന്നു.കേസ് പിന്‍വലിച്ചില്ലെങ്കില്‍ ജീവിക്കാന്‍ അനുവദിക്കില്ലെന്നാണ് ഭീഷണി.ഇനിയും ഗര്‍ഭമുണ്ടായാല്‍ അതും ചവിട്ടി കലക്കുമെന്നും കാല് തല്ലിയൊടിക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയതോടെ കോടഞ്ചേരി പോലീസില്‍ ജോത്സ്‌നയും കുടുംബവും പരാതി നല്‍കുകയും ചെയ്തിട്ടുണ്ടെങ്കിലും ഇതുവരെ നടപടിയൊന്നുമുണ്ടായിട്ടില്ല. പാര്‍ട്ടിക്കാരോട് പ്രശ്‌നത്തിനൊന്നും താല്‍പര്യമില്ലെന്നും തങ്ങൾക്കു ജീവിക്കാൻ ഉള്ള അവസരം നൽകണമെന്നാണ് ഈ കുടുംബം പറയുന്നത്.