സ്വര്‍ണ്ണക്കടത്ത് കേസ്; മുഖ്യപ്രതി ഫൈസല്‍ ഫരീദിന്റെ പാസ്‌പോര്‍ട്ട് ഇന്ത്യ റദ്ദാക്കി "വിലക്കേർപ്പെടുത്തി യു.എ.ഇ " എവിടെപ്പോയി ഫൈസലിനെ ന്യായികരിച്ച മാധ്യമ'ങ്ങൾ
Gold smuggling case Update : ഡല്‍ഹി: തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി ഫൈസല്‍ ഫരീദിന്റെ പാസ്‌പോര്‍ട്ട് മരവിപ്പിച്ചു. വിദേശകാര്യ മന്ത്രാലയത്തിന്റേതാണ് നടപടി. കസ്റ്റംസിന്റെ നിര്‍ദ്ദേശ പ്രകാരമാണ് വിദേശ കാര്യമന്ത്രാലയം പാസ്‌പോര്‍ട്ട് മരവിപ്പിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനേയും ബ്യൂറോ ഓഫ് എമിഗ്രേഷനേയും ഇക്കാര്യം അറിയിച്ചിട്ടുണ്ട്. പാസ്‌പോര്‍ട്ട് റദ്ദാക്കിയതിന് പിന്നാലെ ഫൈസല്‍ ഫരീദിന് യു.എ.ഇ. യാത്രാവിലക്ക് ഏര്‍പ്പെടുത്തി. യു.എ.ഇയില്‍നിന്ന് കടന്നുകളയാനുള്ള സാധ്യത ഇല്ലാതാക്കാനാണ് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത്. ഇതോടെ ഫൈസലിനെ യു.എ.ഇയില്‍നിന്ന് തന്നെ പിടികൂടി ഇന്ത്യയ്ക്ക് കൈമാറാനുള്ള നീക്കങ്ങള്‍ വേഗത്തിലാകുമെന്നാണ് പ്രതീക്ഷ. ഇതിനിടെ ആരോപണം നിഷേധിച്ച് ഫൈസൽ ചില മാധ്യമ'ങ്ങളിൽ രംഗത്തെത്തിയിരുന്നെങ്കിലും മണിക്കൂറുകൾക്കകം ദുബായിലെ താമസസ്ഥലത്ത്നിന്ന് കാണാതാവുകയായിരുന്നു. അന്ന് അത് എക്സ്ക്ലൂസീവ് ആയി വാർത്തകൾ കൊടുത്ത മാധ്യമങ്ങളെയും സംശയിക്കേണ്ട രീതിയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. ഫൈസൽ ഫരീദിനെതിരേ എൻ.ഐ.എ. കോടതി ജാമ്യമില്ലാ വാറന്റും പുറപ്പെടുവിച്ചിരുന്നു. ഇതിനിടെ ഇന്റർപോൾ വഴി ബ്ലൂകോർണർ നോട്ടീസ് പുറപ്പെടുവിക്കാനുള്ള നീക്കങ്ങളും നടക്കുന്നതായാണ് സൂചന .