മന്ത്രിസഭയ്‌ക്കെതിരെ അവിശ്വാസത്തിന് നോട്ടീസ് നല്‍കി വി.ഡി.സതീശന്‍ എംഎല്‍എ

July 17, 2020 0 By Editor

തിരുവനന്തപുരം :സംസ്ഥാന മന്ത്രിസഭയ്‌ക്കെതിരെ വി.ഡി സതീശൻ എംഎൽഎ   അവിശ്വാസത്തിന്  നോട്ടീസ് നൽകി. നിയമസഭാ സെക്രട്ടറിക്ക് ആണ്  നോട്ടീസ് നല്‍കിയത്. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയില്‍ ഈ സഭ അവിശ്വാസപ്രമേയം രേഖപ്പെടുത്തുന്നു എന്ന ഒറ്റവരി പ്രമേയത്തിനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. പ്രമേയത്തിന് സഭ കൂടുന്ന 27.7.2020 അവതരണാനുമതി നല്‍കണമെന്നാണ് കത്തിലെ ആവശ്യം. സ്വർണ്ണക്കടത്തുകേസുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെ ആരോപണം ഉയരുന്ന സാഹചര്യത്തിലാണ് അവിശ്വാസപ്രമേയത്തിന് അനുമതി തേടിയിരിക്കുന്നത്.