ശ്രീനഗറില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ സൈന്യം വധിച്ചു
July 25, 2020ശ്രീനഗര്‍: ജമ്മു കാശ്‌മീരിലെ ശ്രീനഗര്‍ നഗര അതിര്‍ത്തിയില്‍ രണ്‍ബീര്‍ഗര്‍ഗ് മേഖലയില്‍ ഇന്ന് രാവിലെ സംയുക്ത സുരക്ഷാ സൈന്യവും ഭീകരരും തമ്മില്‍ രൂക്ഷമായ ഏറ്രുമുട്ടല്‍. രണ്ട് ഭീകരരെ സൈന്യം വധിച്ചു. പൊലീസും സൈന്യവും ചേര്‍ന്ന് സ്ഥലത്ത് സംയുക്ത പരിശോധന നടത്തുന്നതിനിടെ ഭീകരര്‍ ഇവര്‍ക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. തുടര്‍ന്ന് ആരംഭിച്ച ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണെന്നാണ് ലഭിക്കുന്ന വിവരം. കൊല്ലപ്പെട്ട ഭീകരരുടെ കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.