
സംസ്ഥാനത്ത് ബാങ്കുകള്‍ക്ക് മൂന്ന് ദിവസം അവധി
July 30, 2020നാളെ മുതല്‍ മൂന്നു ദിവസത്തേക്ക് സംസ്ഥാനത്ത് ബാങ്ക് അവധി. ഇന്നത്തെ ദിവസത്തിനു ശേഷം തിങ്കളാഴ്ച മാത്രമേ ബാങ്കുകള്‍ തുറന്നു പ്രവര്‍ത്തിക്കു.ബക്രീദ് പ്രമാണിച്ച് വെള്ളിയാഴ്ച ബാങ്കിന് അവധിയാണ്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ശനിയാഴ്ച സംസ്ഥാനത്ത് ബാങ്കുകള്‍ തുറക്കില്ല. ഞായറാഴ്ച ദിവസം പൊതുഅവധിയാണ്. അടിയന്തരമായ സാമ്പത്തിക ഇടപാടുകള്‍ ഇന്ന് നടത്തണം.