
നസ്രിയയുടെ പുതിയ ചിത്രം ജൂലൈ ആറിന് തിയറ്ററുകളില്‍
May 18, 2018വിവാഹശേഷം അഭിനയത്തില്‍നിന്ന് മാറി നില്‍ക്കുകയായിരുന്ന നസ്രിയ അഞ്ജലിയുടെ ചിത്രത്തിലൂടെ തിരിച്ചെത്തുന്നു. പൃഥ്വിരാജിനെ നായകനാക്കി അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രം ജൂലൈ ആറിന് പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തും. പാര്‍വതിയാണ് ചിത്രത്തിലെ നായിക. പൃഥ്വിരാജിന്റെ സഹോദരിയായിട്ടാണ് നസ്രിയ അഭിനയിക്കുന്നത്.
ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രത്തില്‍ അതുല്‍ കുല്‍ക്കര്‍ണിയും നിര്‍ണായകമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. റോഷന്‍ മാത്യു, സിദ്ധാര്‍ത്ഥ് മേനോന്‍ എന്നിവരും സിനിമയില്‍ അഭിനയിക്കുന്നുണ്ട്. പൃഥ്വിരാജിന്റെ അച്ഛനായെത്തുന്നത് സംവിധായകന്‍ രഞ്ജിത്താണ്. എം. ജയചന്ദ്രന്‍, രഘു ദിക്ഷിത് എന്നിവരാണ് സിനിമയ്ക്ക് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.