ബിജെപിയുടെ തന്ത്രം പൊളിഞ്ഞു: കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്ക് പണം വാഗ്ദാനം ചെയ്തുകൊണ്ടുള്ള ശബ്ദരേഖ പുറത്ത്
ബെംഗളൂരു: തിരഞ്ഞെടുപ്പ് ഫലം വന്നതിനു തൊട്ടു പിന്നാലെ തങ്ങളുടെ എം.എല്‍.എമാരെ പണം നല്‍കി വശത്താക്കാന്‍ ബിജെപി ശ്രമിക്കുന്നതായി കോണ്‍ഗ്രസ് ആരോപണമുന്നയിച്ചിരുന്നു. ഇത് ശരിവെക്കുന്നതാണ് കോണ്‍ഗ്രസ് പുറത്തുവിട്ട ശബ്ദരേഖ.…
ബെംഗളൂരു: തിരഞ്ഞെടുപ്പ് ഫലം വന്നതിനു തൊട്ടു പിന്നാലെ തങ്ങളുടെ എം.എല്‍.എമാരെ പണം നല്‍കി വശത്താക്കാന്‍ ബിജെപി ശ്രമിക്കുന്നതായി കോണ്‍ഗ്രസ് ആരോപണമുന്നയിച്ചിരുന്നു. ഇത് ശരിവെക്കുന്നതാണ് കോണ്‍ഗ്രസ് പുറത്തുവിട്ട ശബ്ദരേഖ.…
ബെംഗളൂരു: തിരഞ്ഞെടുപ്പ് ഫലം വന്നതിനു തൊട്ടു പിന്നാലെ തങ്ങളുടെ എം.എല്‍.എമാരെ പണം നല്‍കി വശത്താക്കാന്‍ ബിജെപി ശ്രമിക്കുന്നതായി കോണ്‍ഗ്രസ് ആരോപണമുന്നയിച്ചിരുന്നു. ഇത് ശരിവെക്കുന്നതാണ് കോണ്‍ഗ്രസ് പുറത്തുവിട്ട ശബ്ദരേഖ.
ബിജെപി നേതാവ് ജനാര്‍ദന്‍ റെഡ്ഡി തങ്ങളുടെ എംഎല്‍എമാരെ പണം നല്‍കി വശത്താക്കാന്‍ ശ്രമിച്ചെന്ന ആരോപണവുമായാണ് കോണ്‍ഗ്രസ് രംഗത്തെത്തിയിരിക്കുന്നത്. റായ്ചൂര്‍ റൂറലില്‍ നിന്നു ജയിച്ച ബസവന ഗൗഡയ്ക്ക് പണവും സ്വത്തും വാഗ്ദാനം ചെയ്തതെന്നാണ് ആരോപണം. ഇതു തെളിയിക്കുന്ന ശബ്ദരേഖയും കോണ്‍ഗ്രസ് പുറത്തുവിട്ടു.
ഇപ്പോഴുള്ള സ്വത്തിന്റെ നൂറിരട്ടി തരാമെന്നാണ് റെഡ്ഡിയുടെ വാഗ്ദാനം. അമിത് ഷായുമായി നേരിട്ടു സംസാരിക്കാന്‍ അവസരം ലഭ്യമാക്കാമെന്നും റെഡ്ഡി വാക്കു നല്‍കിയതായും കോണ്‍ഗ്രസ് ആരോപിക്കുന്നു. അതേസമയം സര്‍ക്കാരിന് ഭൂരിപക്ഷം തെളിയിക്കാന്‍ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. നാലുമണിക്കു മുന്‍പുതന്നെ വോട്ടെടുപ്പു നടത്തണമെന്നാണു നിര്‍ദേശം. ഭൂരിപക്ഷം തെളിയിക്കാന്‍ സമയം നല്‍കണമെന്ന ബിജെപിയുടെ ആവശ്യം തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്.