പ്രശാന്ത് ഭൂഷണ്‍ കുറ്റക്കാരനെന്ന് സുപ്രീം കോടതി

പ്രശാന്ത് ഭൂഷണ്‍ കുറ്റക്കാരനെന്ന് സുപ്രീം കോടതി

August 14, 2020 0 By Editor

ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെയെയും നാല് മുൻ ചീഫ് ജസ്റ്റിസുമാരെയും വിമർശിച്ചതുമായി ബന്ധപ്പെട്ട് എടുത്ത കോടതിയലക്ഷ്യക്കേസിൽ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണ്‍ കുറ്റക്കാരനെന്ന് സുപ്രിംകോടതിപ്രശാന്ത് ഭൂഷണിന്‍റെ ഭാഗത്തുനിന്നുണ്ടായത് ഗുരുതരമായ കോടതിയലക്ഷ്യമെന്നാണ് സുപ്രീം കോടതിയുടെ വിധി. പ്രശാന്ത് ഭൂഷണ്‍ ഗുരുതരമായ കോടതിയലക്ഷ്യം നടത്തിയെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് വിധി. പ്രശാന്ത് ഭൂഷണെ കേട്ട ശേഷം ആഗസ്റ്റ് 20ന് ശിക്ഷ പ്രഖ്യാപിക്കും.

2009ൽ തെഹൽക മാഗസിന് നൽകിയ അഭിമുഖത്തിൽ സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസുമാ൪ക്കെതിരെ പ്രശാന്ത് ഭൂഷൺ നടത്തിയ പരാമ൪ശത്തിന്‍റെ പേരിലാണ് സുപ്രീംകോടതി ഹരജി പരിഗണിച്ചിരുന്നത്. കൂടാതെ ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ ആഢംബര ബൈക്കിൽ ഇരിക്കുന്നതിന് ചിത്രവും കൂടി ചേർത്ത ട്വീറ്റിൽ പ്രശാന്ത് ഭൂഷൺ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. മറ്റൊരു ട്വീറ്റിൽ മുൻ ചീഫ് ജസ്റ്റിസുമാരെ അടക്കം വിമർശിച്ചു. രണ്ട് ട്വീറ്റുകളിലും ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് സ്വമേധയാ കോടതിയലക്ഷ്യക്കേസെടുക്കുകയായിരുന്നു. ഇക്കാര്യത്തിൽ പ്രശാന്ത് ഭൂഷൺ നൽകിയ വിശദീകരണം തൃപ്തികരമല്ലെന്ന് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.