
പെട്ടിമുടിയിലെത്തിയ മുഖ്യമന്ത്രി ദുരിതബാധിതരെ കാണാൻ കൂട്ടാക്കിയില്ലെന്ന് കെ മുരളീധരൻ
August 14, 2020മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച് കെ മുരളീധരൻ എംപി. രാജമല പെട്ടിമുടിയിൽ എത്തിയ മുഖ്യമന്ത്രി ദുരിത ബാധിതരെ കാണാൻ കൂട്ടാക്കിയില്ലെന്ന് കെ മുരളീധരൻ പറഞ്ഞു. ധാർഷ്ട്യം നിറഞ്ഞ ഭരണം ഇതിന് മുൻപ് ഉണ്ടായിട്ടില്ല. എല്ലാം സ്വപ്നമായമെന്ന രീതിയിലേക്ക് ഈ സർക്കാർ മാറിയെന്നും കെ മുരളീധരൻ കുറ്റപ്പെടുത്തി. അവിശ്വാസ പ്രമേയം കൊണ്ടുവരുന്നത് രാജ്യദ്രോഹമാണെന്നാണ് മന്ത്രി എ കെ ബാലൻ പറയുന്നത്. ഇഎംഎസ് ഉൾപ്പെടെയുള്ളവർ രാജ്യദ്രോഹികൾ ആണോ എന്നും കെ മുരളീധരൻ ചോദിച്ചു. കോൺഗ്രസിനെ രാജ്യസ്‌നേഹം പഠിപ്പിക്കാൻ മാത്രം കമ്മ്യൂണിസ്റ്റ് വളർന്നിട്ടില്ലെന്നും കെ മുരളീധരൻ ആഞ്ഞടിച്ചു.