കോഴിക്കോട് സിറ്റി പൊലീസിനെ വെട്ടിലാക്കി പൊലീസ് ക്ലബിലെ വിരുന്ന് വിവാദം; വിരുന്നൊരുക്കിയ അസി. കമീഷണര്‍ക്ക് കോവിഡ്”  നിരവധി പോലീസുകാർ ക്വാറന്‍ന്റില്‍

കോഴിക്കോട് സിറ്റി പൊലീസിനെ വെട്ടിലാക്കി പൊലീസ് ക്ലബിലെ വിരുന്ന് വിവാദം; വിരുന്നൊരുക്കിയ അസി. കമീഷണര്‍ക്ക് കോവിഡ്” നിരവധി പോലീസുകാർ ക്വാറന്‍ന്റില്‍

August 21, 2020 0 By Editor

കോവിഡ്​ വ്യാപന പശ്ചാത്തലം നിലനില്‍ക്കെ ചട്ടങ്ങള്‍ കാറ്റില്‍പറത്തി സിറ്റി പൊലീസിലെ ഉന്നത ഉ​ദ്യോഗസ്​ഥന്‍ അൻപതോളം സഹപ്രവര്‍ത്തകര്‍ക്ക്​ വിരുന്നൊരുക്കിയത്​ വിവാദത്തിൽ ഒരു അസി. കമീഷണറാണ്​ ഗൃഹപ്രവേശനത്തോടനുബന്ധിച്ച്‌​ ഉന്നത പൊലീസുദ്യോഗസ്​ഥര്‍ക്കായി ആഗസ്​റ്റ്​ 13ന്​ വൈകീട്ട്​ പൊലീസ്​ ക്ലബില്‍ വിരുന്നൊരുക്കിയത്. നഗരത്തിലെ ഒരു അസി. കമീഷണറും സിറ്റി പൊലീസ്​ മേധാവിയും ഒഴികെയുള്ള മുഴുവന്‍ ഉന്നത ഉദ്യോഗസ്​ഥരും വിരുന്നില്‍ പങ്കെടുത്തതായാണ്​ വിവരം.അടുത്തദിവസം നടത്തിയ ​ആന്‍റിബോഡി പരിശോധനയില്‍ വിരുന്നൊരുക്കിയ അസി. കമീഷണര്‍ പോസിറ്റിവായി. ഇതോടെയാണ്​ ഉന്നത ഉദ്യോഗസ്​ഥര്‍ മിക്കവരും ക്വാറന്‍റീനിലേക്ക് പോവേണ്ടി വന്നത്.

ആഗസ്റ്റ് 13ന് വൈകിട്ട് പൊലീസ് ക്ലബില്‍ അസി.കമ്മീഷണര്‍ നല്‍കിയ വിരുന്നില്‍ 52 ഉദ്യോഗസ്ഥര്‍ പങ്കെടുത്തതായി സ്പെഷ്യല്‍ ബ്രാഞ്ച് റിപോര്‍ട്ട് നല്‍കി. എന്നാല്‍ വിവാദം അടിസ്ഥാന രഹിതമാണെന്നും ആഴ്ചയിലെ അവലോകന യോഗം മാത്രമാണ് പൊലീസ് ക്ലബില്‍ നടന്നതെന്നുമാണ് ഔദ്യോഗിക വിശദീകരണം.ജില്ലയിലെ പൊലീസുകാര്‍ക്കിടയില്‍ കോവിഡ്​ വ്യാപനത്തിന്​ ഉന്നത ഉദ്യോഗസ്​ഥര്‍ക്കുണ്ടായ പാളിച്ചയും കാരണമായെന്ന​​ ആക്ഷേപം നിലനില്‍ക്കെ​ ഉദ്യോഗസ്​ഥന്റെ ‘വിരുന്നും’ സേനയില്‍ ചര്‍ച്ചയായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ വരുന്നത്.