
പാര്‍ലമെന്റ് സമ്മേളനത്തില്‍ എല്ലാ വിഷയത്തിലും ചര്‍ച്ചയുണ്ടാകുമെന്ന് പ്രധാനമന്ത്രി
September 14, 2020ന്യൂഡല്‍ഹി: ഈ പാര്‍ലമെന്റ് സമ്മേളനത്തില്‍ എല്ലാ വിഷയത്തിലും ചര്‍ച്ചയുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനപ്പെട്ട നിരവധി തീരുമാനങ്ങള്‍ ഈ സമ്മേളനത്തില്‍ ഉണ്ടാകുമെന്നും മോദി മാധ്യമങ്ങളോട് പറഞ്ഞു.കോവിഡ് കാലത്തെ നിയന്ത്രണങ്ങള്‍ പാലിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. മരുന്ന് കണ്ടെത്തും വരെ കോവിഡ് പ്രതിസന്ധി തുടരുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.
ഇന്ന് പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിനാണ് തുടക്കം കുറിക്കുന്നത്. ഒക്ടോബര്‍ ഒന്നു വരെ 18 ദിവസം തുടര്‍ച്ചയായി ചേരുന്ന സമ്മേളനത്തില്‍ പ്രത്യേക സജ്ജീകരണങ്ങളോടെ ലോക്സഭയും രാജ്യസഭയും നാല് മണിക്കൂര്‍ വീതമായിരിക്കും ചേരുക.