സംസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചത് സമരങ്ങള്‍ ഇല്ലാതാക്കാനുള്ള ഗൂഢശ്രമം: കെ മുരളീധരന്‍
സംസ്ഥാനത്ത് പ്രഖ്യാപിച്ച നിരോധനാജ്ഞ സമരങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള ഗുഢശ്രമമെന്ന് കോണ്‍ഗ്രസ് നേതാവും എം.പിയുമായ കെ മുരളീധരന്‍. കണ്ടെയിന്‍മെന്റ് സോണ്‍ അല്ലാത്തിടത്ത് 144 പ്രഖ്യാപിക്കാന്‍ സര്‍ക്കാരിന് അവകാശമില്ല. ഈ…

സംസ്ഥാനത്ത് പ്രഖ്യാപിച്ച നിരോധനാജ്ഞ സമരങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള ഗുഢശ്രമമെന്ന് കോണ്‍ഗ്രസ് നേതാവും എം.പിയുമായ കെ മുരളീധരന്‍. കണ്ടെയിന്‍മെന്റ് സോണ്‍ അല്ലാത്തിടത്ത് 144 പ്രഖ്യാപിക്കാന്‍ സര്‍ക്കാരിന് അവകാശമില്ല. ഈ സര്‍ക്കാര്‍ തീരുമാനത്തെ കോണ്‍ഗ്രസിന് ലംഘിക്കേണ്ടി വരുമെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു.കൊവിഡ് പ്രതിരോധത്തിനായാണ് സര്‍ക്കാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. നാളെ മുതല്‍ ഒരു മാസത്തേക്കാണ് നിരോധനാജ്ഞ. അഞ്ച് പേരില്‍ കൂടുതല്‍ ഒത്തുചേരുന്നത് വിലക്കിയാണ് ദുരന്തനിവാരണ നിയമപ്രകാരം ഉത്തരവിറക്കിയത്. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലായിരുന്നു സര്‍ക്കാരിന്റെ നടപടി.