എറണാകുളത്ത് ഇന്ന് 952 പേര്‍ക്കുകൂടി കോവിഡ്
എറണാകുളം : ജില്ലയില്‍ ഞായറാഴ്ച ( 4-10-20) 952 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. രോഗികളില്‍ വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവര്‍ 10, സമ്പർക്കം വഴി രോഗം…
എറണാകുളം : ജില്ലയില്‍ ഞായറാഴ്ച ( 4-10-20) 952 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. രോഗികളില്‍ വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവര്‍ 10, സമ്പർക്കം വഴി രോഗം…
എറണാകുളം : ജില്ലയില്‍ ഞായറാഴ്ച ( 4-10-20) 952 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. രോഗികളില്‍ വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവര്‍ 10, സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവര്‍ 819, ഉറവിടമറിയാത്തവര്‍ 109, ആരോഗ്യ പ്രവര്‍ത്തകര്‍ 14 എന്നിങ്ങനെയാണ്.
ജില്ലയില്‍ ഇന്ന് 404 പേര് രോഗമുക്തി നേടി. ഇതില്‍ 400 പേര് എറണാകുളം ജില്ലക്കാരും 4 പേര് മറ്റ് ജില്ലക്കാരുമാണ്. 1762 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1320 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 26653 ആണ്. ഇതില്‍ 24814 പേര് വീടുകളിലും 153 പേര് കോവിഡ് കെയര്‍ സെന്ററുകളിലും 1686 പേര് പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്