മെഴ്‌സിഡസ് ബെന്‍സ് ആദ്യത്തെ ലക്ഷ്വറി എക്കോ ഫ്രണ്ട്‌ലി ഇലക്‌ട്രിക്ക് കാര്‍ ഡോ .ബോബി ചെമ്മണൂരിന് നല്‍കി

മെഴ്‌സിഡസ് ബെന്‍സ് ആദ്യത്തെ ലക്ഷ്വറി എക്കോ ഫ്രണ്ട്‌ലി ഇലക്‌ട്രിക്ക് കാര്‍ ഡോ .ബോബി ചെമ്മണൂരിന് നല്‍കി

November 7, 2020 0 By Editor

കോഴിക്കോട് : മെഴ്‌സിഡസ് ബെന്‍സ്‌ ഏറെ സവിശേഷ·തകള്‍ ഉള്ള ആദ്യത്തെ ലക്ഷ്വറി എക്കോ ഫ്രണ്ട്‌ലി ഇലക്‌ട്രിക് കാര്‍ ഡോ.ബോബി ചെമ്മണൂരിന് നല്‍കി ഉദ്‌ഘാടനം ചെയ്തു. എഞ്ചിന്‍ ഇല്ല എന്നുള്ളതാണ് EQC 400 എന്ന ഈ കാറിന്റെ പ്രത്യേകത.അതിനാല്‍ തന്നെ പെട്രോളോ ഡീസലോ ആവശ്യമില്ല അത് കൊണ്ട് ഓയില്‍ ചെയിഞ്ചിന്റെയോ ഫ്യൂവല്‍ ഫില്‍റ്റര്‍ മാറ്റുന്നതിന്റെയോ ആവശ്യവുമില്ല. 5.1 സെക്കന്‍ഡ് കൊണ്ട്100 കിലോമീറ്റര് വേഗതയില്‍ എത്തും.തീരെ ശബ്ദം ഇല്ലാതെ ഓടുന്ന ഈ പ്രകൃതി സൗഹൃദ കാര്‍.നമ്മുടെ അന്തരീക്ഷം മലിനമാക്കാത്ത ഇത്തരം ഒരു കാര്‍ ആദ്യമായി തനിക്ക് നല്‍കിയതില്‍ മെഴ്‌സിഡസ് ബെന്‍സിനോടും ബ്രിഡ്ജ് വേ മോട്ടോഴ്സിനോടും ഏറെ നന്ദിയുണ്ടെന്ന് ഡോ.ബോബി ചെമ്മണൂര്‍ പറഞ്ഞു.

ഇങ്ങിനെയൊരു കാര്‍ സ്വന്തമാക്കണമെന്നു ആഗ്രഹം വന്നത് തന്നെ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള 812 കിലോമീറ്റര്‍ ഓട്ടത്തിനിടയില്‍ വണ്ടികളില്‍ നിന്ന് വരുന്ന കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ചു തലവേദനയും മറ്റ് അസ്വസ്ഥതകളും ഉണ്ടായപ്പോഴാണ് അന്ന് മുതല്‍ ഓക്സിജന്റെ പ്രാധാന്യത്തെ കുറിച്ചു ചിന്തിച്ചു തുടങ്ങുകയും പല കമ്ബനികളുടെയും പൊല്യൂഷന്‍ ഫ്രീ കാറുകളെ കുറിച്ചൊക്കെ വായിക്കുകയും .അങ്ങനെ ഇത്തരം ഒരു കാര്‍ സ്വന്തമാക്കണമെന്ന തീരുമാനിക്കുകയും ചെയ്തത് .

ഇങ്ങിനെ ഓക്സിജന്റെ പ്രാധാന്യം മനസ്സിലാക്കിയ ശേഷമാണ് തന്‍റെ വീട്ടില്‍ ഓക്സിമീറ്റര്‍ വച്ച്‌ അളന്നതും പല സ്ഥലത്തും ഓക്സിജന്‍റെ അളവ് കുറവാണെന്നും മനസ്സിലായത്.ഇതാണ് നമ്മുടെ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ഉന്മേഷ കുറവിനും ഒക്കെ കാരണമെന്നതിനാല്‍ തന്നെയാണ് ഒരു പ്രത്യേക ഓക്സിജന്‍ യൂണിറ്റ് വെച്ച്‌ വീട്ടിലെ എല്ലാ മുറികളിലും ഓക്സിജന്‍ അല്‍പ്പം അധികം ലഭിക്കുന്ന രീതിയില്‍ സജ്ജീകരിക്കാന്‍ കാര ണമായത്.ഇതിന്റെ ഫലമായി ഉന്മേഷം കൂടുകയും ഉറക്കം നല്ല രീതിയില്‍ ലഭിക്കുകയും ചെയ്തു.ഏറെ വൈകാതെ തന്നെ എല്ലാവരും എക്കോ ഫ്രണ്ട്‌ലി കാറുകളിലേക്ക് മാറുകയും അത് വഴി അന്തരീക്ഷ മലിനീകരണം ഇല്ലാതെ കാലാവസ്ഥക്ക് മാറ്റം വരുകയും.ഇതിന്റെ ഭാഗമായി രോഗങ്ങള്‍ ഒരു പരിധി വരെ ഇല്ലാതാവുകയും ചെയ്യുമെന്നു ഉത്തമ വിശ്വാസമുണ്ടെന്നും ഡോ.ബോബി ചെമ്മണൂര്‍ പറഞ്ഞു.