
ചൈനയ്‌ക്കെതിരേ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
November 14, 2020ജയ്പൂര്‍: ദീപാവലി പ്രസംഗത്തിനിടെ ചൈനയ്‌ക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അധിനിവേശം മാനസിക വൈകല്യമാണ്. അധിനിവേശ ശക്തികള്‍ പതിനെട്ടാം നൂറ്റാണ്ടിലെ വികലമായ മാനസികാവസ്ഥയാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജസ്ഥാനിലെ ജെയ്‌സാല്‍മറില്‍ സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം.
‘ഇത്തരം ശക്തികള്‍ ഇന്ത്യയുടെ സഹിഷ്ണുത മുതലെടുക്കുകയാണ്. എന്നാല്‍ ഞങ്ങളുടെ നിശ്ചയദാര്‍ഡ്യം പരീക്ഷിക്കാനുള്ള ശ്രമം നടത്തിയാല്‍ രാജ്യം അതിന് അതിശക്തമായ മറുപടി നല്‍കും. അതിര്‍ത്തികള്‍ സംരക്ഷിക്കുന്നതില്‍ നിന്ന് നമ്മുടെ സൈനികരെ തടയാന്‍ ലോകത്തെ ഒരു ശക്തിക്കും കഴിയില്ല. വെല്ലുവിളിക്കുന്നവര്‍ക്ക് മറുപടി നല്കി ഇന്ത്യ ശക്തി തെളിയിച്ചതാണ്. രാജ്യത്തിന്റെ താല്‍പര്യങ്ങളില്‍ ഒരു വിട്ടുവീഴ്ചയ്ക്കും ഇന്ത്യ തയ്യാറല്ലെന്ന് ലോകത്തിന് ബോധ്യമായിട്ടുണ്ട്.’ അദ്ദേഹം വ്യക്തമാക്കി.