ശിശുദിനം 2020- വേറിട്ട അനുഭവമാക്കി മണപ്പുറം മഗീത് സ്കൂള്‍

ശിശുദിനം 2020- വേറിട്ട അനുഭവമാക്കി മണപ്പുറം മഗീത് സ്കൂള്‍

November 14, 2020 0 By Editor

വലപ്പാട് : ബെല്ലടി കേട്ട് വാതില്‍ തുറന്ന മണപ്പുറം മഗീത് സ്കൂളിലെ കുട്ടികള്‍ കണ്ടത് സമ്മാനങ്ങളുമായി വീട്ടുമുറ്റത്തു നില്‍ക്കുന്ന അധ്യാപകരെയാണ്. കളിച്ചും ചിരിച്ചും അധ്യാപകരുടെയും കൂട്ടുകാരുടെയുമൊപ്പം സ്കൂളിലാണ് കുട്ടികള്‍ ഇതുവരെ ശിശുദിനം ആഘോഷിച്ചിരുന്നത്. എന്നാല്‍ കോവിഡ് ഭീതി നിലനില്‍ക്കുന്ന ഈ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകളില്‍ മാത്രം കണ്ടിരുന്ന തങ്ങളുടെ കുട്ടികളെ കാണാന്‍ മണപ്പുറം മഗീതിലെ അധ്യാപകരും ആയചേച്ചിമാരും കുട്ടികളുടെ വീട്ടിലെത്തുകയും, സമ്മാനപ്പൊതികള്‍ നല്‍കുകയും ചെയ്തു. സ്കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും ഇത് വേറിട്ട അനുഭവമായി.