
വലപ്പാട് ലയണ്‍സ് ക്ലബ് മണപ്പുറം ഫൗണ്ടേഷനുമായി ചേര്‍ന്ന് സോളാര്‍ പാനല്‍ വിതരണം ചെയ്തു
November 16, 2020വലപ്പാട് : വലപ്പാട് ലയണ്‍സ് ക്ലബ്ബിന്‍റെ നേതൃത്വത്തില്‍ വൈദ്യുതി എത്താത്ത വീടുകളില്‍ സോളാര്‍ വെളിച്ചം എന്ന ലക്ഷ്യത്തോടെ മണപ്പുറം ഫൗണ്ടേഷനുമായി ചേര്‍ന്ന് സോളാര്‍ പാനല്‍ വിതരണം ചെയ്തുവലപ്പാട് പഞ്ചായത്തിലെ കിഴക്കന്‍ വീട്ടില്‍ പാര്‍വതി അമ്മയുടെ വീട്ടിലേക്കാണ് സോളാര്‍പാനല്‍ വിതരണം ചെയ്തത് .
സെക്കന്‍ഡ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ലയണ്‍ സുഷമ നന്ദകുമാര്‍ പാര്‍വതി അമ്മയ്ക്ക് സോളാര്‍ പാനല്‍ കൈമാറി. ലെഗസി പ്രൊജക്ട് ഡിസ്ട്രിക്ട് കോ ഓര്‍ഡിനേറ്റര്‍ ലയണ്‍ കെ.എം അഷ്റഫ് ലയണ്‍സ് ക്ലബ് ഓഫ് വലപ്പാട് പ്രസിഡന്‍റ് ലയണ്‍ എ.എസ് ജോസഫ്, സെക്രട്ടറി ലയണ്‍ ഷിജോ എ.ജെ., ട്രഷറര്‍ അജിത്ത് പ്രസാദ്, ലയണ്‍ രശ്മി എന്നിവര്‍ സന്നിഹിതരായിരുന്നു.