ഡല്‍ഹിയില്‍ നേരിയ ഭൂചലനം

December 18, 2020 0 By Editor

ന്യൂഡല്‍ഹി: ഡല്‍ഹി എന്‍സിആറില്‍ ഇന്ന് പുലര്‍ച്ചെ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ആഘാതം റിച്ചര്‍ സ്‌കെയിലില്‍ 4.2 രേഖപ്പെടുത്തി.ഹരിയാനയിലെ റെവാരിയില്‍ നിന്ന് 25 കിലോമീറ്റര്‍ താഴ്ചയിലായിരുന്നു എപിക് സെന്ററെന്ന് സ്‌കൈമെറ്റ് വെതര്‍ പുറത്തുവിട്ട റിപോര്‍ട്ടില്‍ പറയുന്നു.പുലര്‍ച്ചെ ജയ്പൂരിലും ആഘാതം 3 ഉള്ള ഭൂചലനം അനുഭവപ്പെട്ടു. വ്യാഴാഴ്ച 11.26ന് രാജസ്ഥാനിലെ സികാറില്‍ 4.2 ആഘാതത്തോടെ ഭൂചലനം അനുഭവപ്പെട്ടു. ഒരിടത്തുനിന്നും നാശനഷ്ടങ്ങള്‍ റിപോര്‍ട്ട് ചെയ്തിട്ടില്ല.