സ്വന്തംപേരില്‍ ഒന്‍പതില്‍ കൂടുതല്‍ സിംകാര്‍ഡുകള്‍ ഉള്ളവര്‍ ജനുവരി പത്തിനകം മടക്കി നല്‍കണം
സ്വന്തംപേരില്‍ ഒന്‍പതില്‍ കൂടുതല്‍ സിംകാര്‍ഡുകള്‍ ഉള്ളവര്‍ ജനുവരി പത്തിനകം മടക്കി നല്‍കണം. ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പിന്റേതാണ് നിര്‍ദ്ദേശം. ടെലികോം സേവനദാതാക്കള്‍ ഉപഭോക്താക്കള്‍ക്ക് ഇതുസംബന്ധിച്ച് സന്ദേശമയച്ചുതുടങ്ങി. കേന്ദ്ര ടെലികമ്യൂണിക്കേഷന്‍ വകുപ്പിന്റെ…
സ്വന്തംപേരില്‍ ഒന്‍പതില്‍ കൂടുതല്‍ സിംകാര്‍ഡുകള്‍ ഉള്ളവര്‍ ജനുവരി പത്തിനകം മടക്കി നല്‍കണം. ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പിന്റേതാണ് നിര്‍ദ്ദേശം. ടെലികോം സേവനദാതാക്കള്‍ ഉപഭോക്താക്കള്‍ക്ക് ഇതുസംബന്ധിച്ച് സന്ദേശമയച്ചുതുടങ്ങി. കേന്ദ്ര ടെലികമ്യൂണിക്കേഷന്‍ വകുപ്പിന്റെ…
സ്വന്തംപേരില്‍ ഒന്‍പതില്‍ കൂടുതല്‍ സിംകാര്‍ഡുകള്‍ ഉള്ളവര്‍ ജനുവരി പത്തിനകം മടക്കി നല്‍കണം. ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പിന്റേതാണ് നിര്‍ദ്ദേശം. ടെലികോം സേവനദാതാക്കള്‍ ഉപഭോക്താക്കള്‍ക്ക് ഇതുസംബന്ധിച്ച് സന്ദേശമയച്ചുതുടങ്ങി. കേന്ദ്ര ടെലികമ്യൂണിക്കേഷന്‍ വകുപ്പിന്റെ മാര്‍ഗനിര്‍ദേശമനുസരിച്ച് ഒരാള്‍ക്ക് സ്വന്തംപേരില്‍ പരമാവധി ഒന്‍പതു സിംകാര്‍ഡുകളേ കൈവശംവയ്ക്കാനാകൂ. അധികമുള്ള കാര്‍ഡുകള്‍ മടക്കിനല്‍കാനാണ് നിര്‍ദ്ദേശം.
സന്ദേശമനുസരിച്ച് ആളുകള്‍ അധികമുള്ള സിം കാര്‍ഡുകള്‍ മടക്കിനല്‍കിയില്ലെങ്കില്‍ വകുപ്പു നേരിട്ട് നോട്ടീസ് നല്‍കിയേക്കുമെന്ന് ടെലികോം സേവനദാതാക്കള്‍ പറയുന്നു. ഓരോവ്യക്തിക്കും തങ്ങളുടെ കണക്ഷനുകള്‍ എത്രയെണ്ണമുണ്ടെന്ന കണക്കുമാത്രമേ ടെലികോം സേവനദാതാക്കളുടെ പക്കലുള്ളൂ. മറ്റൊരു കമ്ബനിയില്‍നിന്ന് കണക്ഷന്‍ എടുത്തിട്ടുള്ളത് അവര്‍ക്ക് പരിശോധിക്കാന്‍ കഴിയില്ല. എന്നാല്‍ ടെലികമ്യൂണിക്കേഷന്‍ വകുപ്പിന്റെ കൈവശം എല്ലാവരുടെയും കണക്ഷനുകളുടെ വിവരങ്ങളുണ്ട്.അതിനാല്‍ തന്നെ ഒന്‍പതിലധികം സിം കാര്‍ഡുകള്‍ സ്വന്തം പേരിലുള്ളവര്‍ അവ തിരികെ നല്‍കണം. കുറെക്കാലം ഉപയോഗിക്കാതെയിരിക്കുന്ന സിംകാര്‍ഡുകളുടെ കണക്ഷന്‍ താനെ റദ്ദാകാറുണ്ട്. സേവനദാതാക്കളുടെ അടുത്തെത്തി അന്വേഷിച്ചാലേ മുന്‍പെടുത്ത സിംകാര്‍ഡുകള്‍ എത്രയെണ്ണം തങ്ങളുടെപേരില്‍ നിലനില്‍ക്കുന്നുണ്ടെന്ന് അറിയാനാകൂ