‘വെള്ളം’ സിനിമയുടെ ചിത്രീകരണത്തിനിടയില്‍ അപകടത്തില്‍ നിന്നും ജയസൂര്യ രക്ഷപെട്ടത് തലനാരിഴയ്ക്ക്

December 19, 2020 0 By Editor

ജയസൂര്യ, പ്രജേഷ് സെന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ‘വെള്ളം’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടയില്‍ അപകടത്തില്‍ നിന്നും നായകന്‍ ജയസൂര്യ രക്ഷപെട്ടത് തലനാരിഴയ്ക്ക്ഡ്യൂപ്പ് ചെയ്യുമായിരുന്നിട്ടും തന്നാല്‍ കഴിയും വിധം ആ ഷോട്ട് ന്നന്നാക്കുവാന്‍ ജയസൂര്യ കാണിച്ച ഉത്തരവാദിത്വം ലൊക്കേഷനിലെ പലരെയും ഞെട്ടിച്ചു എന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. സീനില്‍ ജയസൂര്യയുടെ കയ്യിലെ ഭാരമേറിയ യന്ത്രം നിയന്ത്രണം വിടുകയായിരുന്നു.സമയോചിതമായ ഇടപെടല്‍ കൊണ്ടാണ് ജയസൂര്യ അപകടത്തില്‍ പെടാതെ രക്ഷപെട്ടത്. ഇതിന്റെ ദൃശ്യങ്ങള്‍ ആണ് ഇത്. സെറ്റില്‍ ഉണ്ടായിരുന്നവര്‍ ഉടന്‍ തന്നെ ജയസൂര്യയെ പിടിച്ചു മാറ്റുകയും ചെയ്‌തു. മുഴുക്കുടിയനായ മുരളി എന്നയാളുടെ കഥയാണ് വെള്ളം പറയുന്നത്പൂര്‍ണമായും സിങ്ക് സൗണ്ട് ആയി ചിത്രീകരിച്ച ‘വെള്ളം’ റിലീസിന് ഒരുങ്ങിയിരിക്കുകയാണ്.