ഇടുക്കിയില്‍ 28ന് യുഡിഎഫ് ഹര്‍ത്താല്‍
തൊടുപുഴ: ജില്ലയിലെ ഭൂവിഷയങ്ങളില്‍ ശാശ്വത പരിഹാരം ആവശ്യപെട്ട്് യുഡിഎഫ് ഈ മാസം 28 ന് ജില്ലാ ഹര്‍ത്താല്‍ ആചരിക്കുമെന്ന് മുന്നണി ഭാരവാഹികളായ എസ്.അശോകന്‍, ടി.എം സലിം എന്നിവര്‍…
തൊടുപുഴ: ജില്ലയിലെ ഭൂവിഷയങ്ങളില്‍ ശാശ്വത പരിഹാരം ആവശ്യപെട്ട്് യുഡിഎഫ് ഈ മാസം 28 ന് ജില്ലാ ഹര്‍ത്താല്‍ ആചരിക്കുമെന്ന് മുന്നണി ഭാരവാഹികളായ എസ്.അശോകന്‍, ടി.എം സലിം എന്നിവര്‍…
തൊടുപുഴ: ജില്ലയിലെ ഭൂവിഷയങ്ങളില്‍ ശാശ്വത പരിഹാരം ആവശ്യപെട്ട്് യുഡിഎഫ് ഈ മാസം 28 ന് ജില്ലാ ഹര്‍ത്താല്‍ ആചരിക്കുമെന്ന് മുന്നണി ഭാരവാഹികളായ എസ്.അശോകന്‍, ടി.എം സലിം എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.മൂന്നാര്‍ മേഖലയിലെ എട്ട് വില്ലേജുകളിലെ നിരോധന ഉത്തരവുകള്‍ പിന്‍വലിക്കുക, പത്തു ചെയിന്‍ മേഖലയിലും ജില്ലയിലെ മറ്റ് കര്‍ഷകക്കും പട്ടയം നല്‍കുക തുടങ്ങിയ ആവശ്വങ്ങള്‍ ഉന്നയിച്ചാണ് ഹര്‍ത്താല്‍. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ ഹര്‍ത്താല്‍.ആശുപത്രി, പാല്‍ പത്രം,കല്ല്യാണം മുതലായവയെ ഹര്‍ത്തിലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ജില്ലയിലെ ഭൂപ്രശ്‌നങ്ങളില്‍ തുടര്‍ച്ചയായ സമരങ്ങളുടെ ഭാഗമായാണ് 28ന് യു ഡി എഫ് ഹര്‍ത്താല്‍ നടത്തുന്നത്.എട്ടു വില്ലേജുകളില്‍ നിലവിലുള്ള നിര്‍മ്മാണ നിരോധനം മരം മുറിക്കുന്നതിനുള്ള തടസ്സം പാറ ഖനനത്തിനുള്ള തടസ്സം തുടങ്ങിയവക്ക് പരിഹാരം കണ്ടെത്തുകയെന്ന ആവശ്യം മുന്‍ നിര്‍ത്തിയാണ് എല്‍ എഡി എഫ് ഹര്‍ത്താലിന് ആഹാനം ചെയ്തിട്ടുള്ളത്. ജില്ലയിലെ ഭൂപ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ പരിഹാരം കണ്ടെത്തുമെന്ന് വാഗ്ദാനം നല്‍കിയിരുന്നെങ്കിലും യാതൊരുവിധ തുടര്‍ നടപടികളും പിന്നീട് ഉണ്ടായിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.
കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള തുടര്‍ സമരങ്ങളുടെ പിന്തുടര്‍ച്ചയാണ് 28ന് നടക്കുന്ന ഹര്‍ത്താല്‍ അടിസന്തരമായി ഭൂപ്രശനങ്ങളില്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്ത പക്ഷം ശക്തമായ പ്രതിരോധ സമരങ്ങള്‍ വരും ദിവസങ്ങളിലും നടത്തുമെന്ന് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം അറിയിച്ചു.