കര്‍ണാടക സര്‍ക്കാരിന് വേണ്ട എല്ലാ സഹായങ്ങളും കേന്ദ്രത്തിന്റെ ഭാഗത്തു നിന്ന് ഉണ്ടാകും: മോദി
ന്യൂഡല്‍ഹി: രാജ്യത്തെ ബിജെപി മുന്നേറ്റത്തിന് തടയിട്ട കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാരിന് സഹായ വാഗ്ദാനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കുമാരസ്വാമിയെ ആശംസകളറിയിച്ച മോദി കര്‍ണാടക സര്‍ക്കാരിന് വേണ്ട…

ന്യൂഡല്‍ഹി: രാജ്യത്തെ ബിജെപി മുന്നേറ്റത്തിന് തടയിട്ട കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാരിന് സഹായ വാഗ്ദാനവുമായി പ്രധാനമന്ത്രി
നരേന്ദ്ര മോദി. കുമാരസ്വാമിയെ ആശംസകളറിയിച്ച മോദി കര്‍ണാടക സര്‍ക്കാരിന് വേണ്ട എല്ലാ സഹായങ്ങളും കേന്ദ്രത്തിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുമെന്ന്
ഉറപ്പ് നല്‍കി. കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള ബന്ധം ഊഷ്മളമായി നിലനില്‍ക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും മോദി അറിയിച്ചു.
മോദിയുടെ വാക്കുകള്‍ക്ക് നന്ദി പറഞ്ഞ കുമാരസ്വാമി കേന്ദ്ര സര്‍ക്കാരുമായി തന്റെ സര്‍ക്കാര്‍ ഊഷ്മള ബന്ധം പുലര്‍ത്തുമെന്ന് അറിയിച്ചു. നേരത്തെ
സത്യപ്രതിജ്ഞയ്ക്കു മുന്നേ മുഖ്യമന്ത്രി കുമാരസ്വാമിയേയും ഉപമുഖ്യമന്ത്രി ജി.പരമേശ്വരയേയും മോദി അഭിനന്ദനങ്ങള്‍ അറിയിക്കുകയും ചെയ്തിരുന്നു.