കോഹ്‌ലിയുടെ ഫിറ്റ്‌നസ് ചലഞ്ച് ഏറ്റെടുത്ത പ്രധാനമന്ത്രിക്ക് ഞാനിതാ ഒരു ചലഞ്ച് നല്‍കാം, ഇന്ധന വില കുറയ്ക്കുക: രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിയുടെ ഫിറ്റ്‌നസ് ചലഞ്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി സ്വീകരിച്ചിരുന്നു. തൂത്തുക്കുടി വെടിവയ്പ്പ് അടക്കം ഗൗരവമേറിയ നിരവധി വിഷയങ്ങളുള്ളപ്പോള്‍ പ്രധാനമന്ത്രി…
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിയുടെ ഫിറ്റ്‌നസ് ചലഞ്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി സ്വീകരിച്ചിരുന്നു. തൂത്തുക്കുടി വെടിവയ്പ്പ് അടക്കം ഗൗരവമേറിയ നിരവധി വിഷയങ്ങളുള്ളപ്പോള്‍ പ്രധാനമന്ത്രി…
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിയുടെ ഫിറ്റ്‌നസ് ചലഞ്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി സ്വീകരിച്ചിരുന്നു. തൂത്തുക്കുടി വെടിവയ്പ്പ് അടക്കം ഗൗരവമേറിയ നിരവധി വിഷയങ്ങളുള്ളപ്പോള്‍ പ്രധാനമന്ത്രി നിസാര കാര്യങ്ങളില്‍ ഗൗരവത്തോടെ പ്രതികരിക്കുന്നതിനെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരിക്കയാണ്. ഇതിന് പിന്നാലെ പ്രധാനമന്ത്രിക്കെതിരെ ഫ്യുവല്‍ ചലഞ്ചുമായി കോണ്‍ഗ്രസ് അധ്യഷന്‍ രാഹുല്‍ ഗാന്ധി.
വിരാട് കോഹ്‌ലിയുടെ ഫിറ്റ്‌നസ് ചലഞ്ച് ഏറ്റെടുത്ത പ്രധാനമന്ത്രിക്ക് നന്ദി. ഞാനിതാ ഒരു ചലഞ്ച് നല്‍കാം, ഇന്ധന വില കുറയ്ക്കുക. ഇല്ലെങ്കില്‍ കോണ്‍ഗ്രസ് ദേശീയ പ്രക്ഷോഭം ആരംഭിക്കും. നിങ്ങള്‍ വില കുറയ്ക്കാന്‍ നിര്‍ബന്ധിതനാകും. താങ്കളുടെ പ്രതികരണം പ്രതീക്ഷിക്കുന്നുരാഹുല്‍ ട്വീറ്റ് ചെയ്തു.
തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കാനുള്ള വെല്ലുവിളി ഏറ്റെടുക്കണമെന്ന് പ്രധാനമന്ത്രിയെ ആര്‍.ജെ.ഡി നേതാവും ബീഹാര്‍ പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവ് ചലഞ്ച് ചെയ്തു. യുവാക്കള്‍ക്ക് ജോലി നല്‍കുക, കര്‍ഷകര്‍ക്ക് ആശ്വാസ നടപടികള്‍ സ്വീകരിക്കുക, ദളിതര്‍ക്കെതിരായ അക്രമങ്ങള്‍ അവസാനിപ്പിക്കുക എന്നീ ചലഞ്ചുകള്‍ പ്രധാനമന്ത്രി ഏറ്റെടുക്കണമെന്ന് തേജസ്വി ട്വീറ്റ് ചെയ്തു.