
സ്വര്‍ണ വിലയില്‍ വര്‍ധന
February 9, 2021കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ വര്‍ധനയുണ്ടായി. ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 4,465 രൂപയും പവന് 35,720 രൂപയുമായി.ശനിയാഴ്ചയും സ്വര്‍ണ വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. പവന് 240 രൂപയാണ് അന്ന് വര്‍ധിച്ചത്.
ഇറക്കുമതി കുറയ്ക്കുമെന്ന ബജറ്റ് പ്രഖ്യാപനത്തിന് ശേഷം പവന് 1,800 രൂപ കുറഞ്ഞിരുന്നു. പിന്നീട് ശനിയാഴ്ചയും ഇന്നുമായി പവന് 720 രൂപ വര്‍ധിക്കുകയും ചെയ്തു.