
അവാര്‍ഡ് വേദിയിൽ വ്യവസായിക്ക് ദാരുണ മരണം
April 6, 2018ആഗ്ര :അവാര്‍ഡ് വാങ്ങുവാനായി ഡാന്‍സ് കളിച്ചെത്തിയ വ്യവസായി വേദിയില്‍ വെച്ചു മരണമടഞ്ഞു. ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് ഈ ദാരുണമായ സംഭവം അരങ്ങേറിയത്. മുംബൈ സ്വദേശിയായ വിഷ്ണു പാഢ്യയാണ് വേദിയില്‍ വെച്ചുണ്ടായ ഹൃദയ സതംഭനത്തെ തുടര്‍ന്ന് മരണമടഞ്ഞത്. 53 വയസ്സായിരുന്നു.ഒരു ട്രാവല്‍ ഏജന്‍സി സംഘടിപ്പിച്ച അവാര്‍ഡ് വിതരണ ചടങ്ങുകള്‍ക്കിടെയായിരുന്നു അപ്രതീക്ഷിത സംഭവം അരങ്ങേറിയത്.അവാര്‍ഡ് തനിക്കാണെന്നറിഞ്ഞപ്പോള്‍ തന്നെ സദസ്സില്‍ നിന്നും നൃത്തം ചെയ്ത് തുള്ളിച്ചാടി വിഷ്ണു പാണ്ഡ്യ വേദിയിലേക്ക് പാഞ്ഞെത്തി. പശ്ചാത്തലമായി കേള്‍ക്കുന്ന ഒരു ഹിന്ദി ഗാനത്തിന് ചുവട് വെച്ചാണ് ഇദ്ദേഹം സ്‌റ്റേജിലേക്ക് ഓടി കയറിയത്.ഇതിന് ശേഷം വേദിയില്‍ വെച്ചും നിര്‍ത്താതെ ഡാന്‍സ് കളിക്കുന്നതിനിടെ ഇദ്ദേഹം കുഴഞ്ഞ് വീഴുകയായിരുന്നു.