ദേശീയപാതാവികസന നടപടികള്‍ക്കെതിരെ മലപ്പുറത്ത് ശക്തമായ പ്രതിഷേധം;കുട്ടികളടക്കം ഒട്ടേറെപ്പേർക്കു മർദ്ദനമേറ്റു

മലപ്പുറം: ദേശീയപാത വികസനത്തിനു ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് മലപ്പുറം. എ ആർ നഗർ വലിയപറമ്പിൽ സംഘർഷം. സമരക്കാർക്കുനേരെ പോലീസ് ലാത്തിചാര്‍ജ്ജ് നടത്തി. കുട്ടികളടക്കം ഒട്ടേറെപ്പേർക്കു മർദ്ദനമേറ്റു. സ്‌ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർക്കു പരിക്കേറ്റു. പോലീസുകാർക്കും പരുക്കേറ്റിട്ടുണ്ട്. പോലീസ്‌ ഗ്രനേഡും കണ്ണീർവാതകവും പ്രയോഗിച്ചു. അതേസമയം, പോലീസ് വീടുകളിൽ കയറി മർദിച്ചതായി നാട്ടുകാർ ആരോപിക്കുന്നുണ്ട്.മാന്യമായ നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും സര്‍വ കക്ഷിയോഗം വിളിക്കണമെന്നുമുള്ള ആവശ്യങ്ങള്‍ പരിഗണിക്കാത്തത് പ്രതിഷേധക്കാരെ പ്രകോപിപ്പിച്ചത്.ഹൈവേ വികസിപ്പിക്കേണ്ട എന്ന നിലപാട് പ്രതിഷേധക്കാര്‍ക്കില്ല. ദേശീയപാത വികസിപ്പിക്കുമ്പോള്‍ അതിനു മതിയായ സ്ഥലം റോഡിനിരു വശവുമിരിക്കെ നേരത്തെ പ്രഖ്യാപിച്ചിരുന്ന അലൈന്‍മന്റെില്‍നിന്ന് വ്യത്യസ്തമായി പൂര്‍ണമായും ജനാധിവാസ മേഖലയിലൂടെ കൊണ്ടുപോകുന്നതാണ് നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ഈവനിംഗ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *