കേരളത്തിലേയും കർണാടകത്തിലെയും ചില വിശിഷ്‌ട വ്യക്തികളെ വധിക്കുക ; ഓച്ചിറയില്‍ പിടിയിലായ ദന്തഡോക്‌ടര്‍ മുഹമ്മദ് അമിനും സംഘത്തിനും ഐസിസ് നല്‍കിയ ടാസ്‌ക്

ന്യൂഡല്‍ഹി: ഭീകരസംഘടനയായ ഐസിസിലേക്ക് സമൂഹമാദ്ധ്യമങ്ങളിലൂടെ യുവാക്കളെ റിക്രൂട്ട് ചെയ്ത് ആക്രമണത്തിന് പദ്ധതിയിട്ടെന്ന കേസില്‍ മലയാളിയായ പ്രധാന പ്രതി മുഹമ്മദ് അമീന്‍ (അബു യാഹ്യ) ഉള്‍പ്പെടെ മൂന്നുപേരെ എന്‍.ഐ.എ അറസ്റ്റ് ചെയ്തു. അമീനിന് ഒപ്പം അറസ്റ്റിലായ രണ്ടു പേരില്‍ ഒരാള്‍ കൊല്ലം ഓച്ചിറ മേമന സ്വദേശിയായ ഡോ. റഹീസ് റാഷിദാണ് (30). ദന്ത ഡോക്ടറായ റഹീസിനെ ഓച്ചിറയിലെ വസതിയില്‍ നിന്നാണ് ഉച്ചയോടെ അറസ്റ്റ് ചെയ്തത്.ബി.ഡി.എസിന് പഠിച്ചത് ബംഗളൂരുവിലായിരുന്നു. ജോലി സംബന്ധമായി അവിടെയായിരുന്നു പ്രവര്‍ത്തന കേന്ദ്രം.അറസ്റ്റിലായ മൂന്നാമന്‍ മുഷാബ് അനുവറും മലയാളിയെന്നാണ് സൂചന. മുഹമ്മദ് അമീന്‍ ഡല്‍ഹിയിലാണ് പിടിയിലായത്.

കേരളത്തില്‍ ഓച്ചിറയിലെ ഡോക്ടറുടെ വസതിയിലും മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ മറ്റു ഏഴു കേന്ദ്രങ്ങളിലും എന്‍. ഐ.എ ഒരേസമയം റെയ്ഡ് നടത്തി. കണ്ണൂരില്‍ താണയില്‍ വാഴയില്‍ അസീസിന്റെ വീട്ടിലായിരുന്നു റെയ്ഡ്. ബംഗളൂരുവിലെ രണ്ടു കേന്ദ്രങ്ങളിലും ഡല്‍ഹിയിലെ ജാഫ്രാബാദ് മേഖലയിലും റെയ്ഡുകള്‍ നടത്തി. ലാപ് ടോപ്പ്, മൊബൈല്‍ ഫോണുകള്‍, ഹാര്‍ഡ് ഡിസ്‌ക്, പെന്‍ഡ്രൈവുകള്‍, സിം കാര്‍ഡുകള്‍, പ്രകോപനപരമായ രേഖകള്‍ തുടങ്ങിയവ പിടിച്ചെടുത്തു. ഇവ ഫോറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കും. അറസ്റ്റിലായ മൂന്നുപേര്‍ ഉള്‍പ്പെടെ ഏഴു പേരും തിരിച്ചറിയാത്ത മറ്റുചിലരുമാണ് പ്രതികള്‍.

ടെലിഗ്രാം, ഇന്‍സ്റ്റഗ്രാം പോലുള്ള സമൂഹമാധ്യമങ്ങള്‍ വഴി ഐഎസിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യാന്‍ ശ്രമം നടത്തിയ സംഘം കാശ്മീരില്‍ ഭീകരപ്രവര്‍ത്തനത്തിനും പദ്ധതിയിട്ടു.രാജ്യത്ത് ഐഎസ് ഭീകരവാദം പ്രചരിപ്പിക്കുന്നതിനൊപ്പം ചിലരെ വധിക്കാനും അബു യഹിയ മേധാവിയായ സംഘത്തിന് ഉദ്ദേശ്യമുണ്ടായിരുന്നു. കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ ബഹ്‌റൈനില്‍നിന്ന് കേരളത്തിലെത്തിയ അബു യഹിയ തുടര്‍ന്ന് ജമ്മു കാശ്മീര്‍, ദല്‍ഹി എന്നിവടങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. ഒരാഴ്ച മുന്‍പു നടത്തിയ ചോദ്യം ചെയ്യലില്‍ അബു യഹിയയുടെ കൂട്ടാളികളില്‍നിന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഇന്നലെ എന്‍ഐഎ റെയ്ഡ് നടത്തിയത്.

ബംഗളൂരുവില്‍ ഡന്റല്‍ ഡോക്ടറായ ഓച്ചിറ മേമന സ്വദേശി റഹീസ് റഷീദ് രണ്ടാഴ്ച മുന്‍പാണ് ഭാര്യയ്‌ക്കൊപ്പം ഓച്ചിറയിലെ വീട്ടിലെത്തിയത്. മൂന്നുവര്‍ഷം മുന്‍പായിരുന്നു കര്‍ണാടക സ്വദേശിയായ മെഡിക്കല്‍ വിദ്യാര്‍ഥിനിയുമായി ഇയാളുടെ വിവാഹം. പോപ്പുലര്‍ ഫ്രണ്ട് നേതാവായ ഭാര്യാ പിതാവിന്റെ ചേളാരിയിലെ വീട്ടില്‍ പരിശോധന നടത്തുന്നതിനിടെ, സംഘടനയുടെ പ്രവര്‍ത്തകരും അന്വേഷണ സംഘവുമായി വാക്കേറ്റമുണ്ടായി.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story