പാചക വാതകത്തിന്റെ വില കുറച്ച് കേന്ദ്രസർക്കാർ

April 1, 2021 0 By Editor

ന്യൂഡൽഹി : സാധാരണക്കാർക്ക് ആശ്വാസമായി പാചക വാതകത്തിന്റെ വില കുറച്ച് കേന്ദ്രസർക്കാർ. 10 രൂപയാണ് കുറച്ചത്. ഇതോടെ സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് വില ഡൽഹിയിൽ 809 രൂപയായി. ഇന്ത്യൻ ഓയിൽ കോർപ്പറേഷനാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.

പുതുക്കിയ വില വ്യാഴാഴ്ച മുതൽ നിലവിൽവരും. മുംബൈ, ഡൽഹി എന്നിവിടങ്ങളിൽ സബ്‌സിഡിയില്ലാത്ത പാചക വാതകത്തിന് 809 രൂപയും, കൊൽക്കത്തയിൽ 835 രൂപയുമാണ് ഇടാക്കുക. രാജ്യത്തിന്റെ മറ്റിടങ്ങളിലും ആനുപാതികമായി വിലയിൽ കുറവുണ്ടാകും.കഴിഞ്ഞ വർഷം നവംബർ മുതൽ ക്രൂഡ് ഓയിലിന്റെ വില മാറ്റമില്ലാതെ തുടരുകയായിരുന്നു. ലോകവ്യാപകമായി കൊറോണ വാക്‌സിനേഷൻ ആരംഭിച്ചതിന് ശേഷം മാർച്ച് മുതൽ വിലയിൽ കുറവ് ഉണ്ടാകാൻ ആരംഭിച്ചു. ഇതോടെയാണ് പാചകവാതക വിലകുറയ്ക്കാൻ സർക്കാർ തീരുമാനിച്ചത്.