അന്തരിച്ച സി.പി.എം നേതാവ് പി.കെ കുഞ്ഞനന്തന്‍റെ പേര് വോട്ടര്‍പട്ടികയില്‍ ; വോട്ടര്‍പട്ടികയില്‍ നിന്നും പേരുമാറ്റാന്‍ പരാതി നല്‍കിയവര്‍ക്ക് കിട്ടിയ മറുപടി 'സഖാവ്' ജീവിച്ചിരിപ്പുണ്ടെന്ന്

കണ്ണൂര്‍: ആര്‍എംപി നേതാവ് ടി പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസിലെ കുറ്റവാളിയായി ശിക്ഷിക്കപ്പെട്ട സിപിഎം നേതാവ് പി കെ കുഞ്ഞന്തന്‍ മരിച്ചു എന്നതാണ് ജയില്‍ വകുപ്പിന്റെ ഒഫീഷ്യല്‍ റെക്കോര്‍ഡിലുള്ളത്. അതേസമയം ഇതേക്കാര്യം തെരഞ്ഞെടുപ്പു കമ്മീഷന്റെ വോട്ടര്‍ പട്ടിക പരിശോധിച്ചാല്‍ അദ്ദേഹം ജീവിച്ചിരിപ്പുണ്ട് എന്ന് എന്ന കണ്ട് അന്തംവിടും. അതുപോലെ പിഴവുകള്‍ ചേര്‍ന്നതാണ് നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടര്‍പ്പട്ടിക. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച ഇരട്ടവോട്ട് വിവാദത്തില്‍ പുറത്തുവരുന്ന വിവരങ്ങളില്‍ അന്തം വിടുകയാണ് കേരളം. മരിച്ചവരുടെ പേര് വോട്ടര്‍പട്ടികയില്‍ നിന്നും നീക്കണമെന്നും നീക്കം ചെയ്തിട്ടില്ലെങ്കില്‍ പരാതി ലഭിച്ചാല്‍ ഉടന്‍ തന്നെ നീക്കണമെന്ന് നിയമമുണ്ട്. ഈ നിയമം നിലനില്‍ക്കെ, കൂത്തുപറമ്ബ് സ്വദേശി അസീസ് എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് കുഞ്ഞനന്തന്‍റെ പേര് വോട്ടര്‍ പട്ടികയില്‍നിന്നും നീക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കിയത്. എന്നാല്‍, ഫീല്‍ഡ് വെരിഫിക്കേഷനില്‍ ഇദ്ദേഹം മരിച്ചിട്ടില്ലെന്ന റിപ്പോര്‍ട്ടാണ് തങ്ങള്‍ക്ക് ലഭിച്ചതെന്നും ആയതിനാല്‍ പട്ടികയില്‍ നിന്നും പേര് നീക്കം ചെയ്യാന്‍ സാധിക്കില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മറുപട് കൊടുത്തു.ഇതോടു കൂടി ചെന്നിത്തല പുറത്തുവിട്ട ഇരട്ടവോട്ട് വിഷയത്തില്‍ ചര്‍ച്ചകള്‍ വേറെ ഒരു വഴിക്കു മാറുകയാണ്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story