പി.ജയരാജന് നേരെ അപായഭീഷണിയുണ്ടെന്ന് ഇന്റലിജന്‍സ് ; ജയരാജന് വൈ പ്ലസ് കാറ്റഗറി സുരക്ഷ നല്‍കുന്നത് സഖാവിനെ നിരീക്ഷിക്കാനുള്ള കുതന്ത്രമെന്നും റിപ്പോർട്ടുകൾ

തിരുവനന്തപുരം: സി.പി.എം. സംസ്ഥാന സമിതിയംഗംവും മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായ പി. ജയരാജനുനേരെ അപായശ്രമമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ്.തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ത്തന്നെ ഇതിനുള്ള സാധ്യത ചൂണ്ടിക്കാട്ടിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍…

തിരുവനന്തപുരം: സി.പി.എം. സംസ്ഥാന സമിതിയംഗംവും മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായ പി. ജയരാജനുനേരെ അപായശ്രമമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ്.തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ത്തന്നെ ഇതിനുള്ള സാധ്യത ചൂണ്ടിക്കാട്ടിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ യാത്രയ്ക്ക് കരുതല്‍ വേണമെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ജയരാജനെ അറിയിക്കുകയും ചെയ്തിരുന്നു.

മുസ്ലീംലീഗ് പ്രവര്‍ത്തകന്‍ പാനൂരിലെ മന്‍സൂറിന്റെ കൊലപാതകത്തിനു പിന്നാലെ അപായഭീഷണി കൂടിയെന്നാണ് ഇന്റലിജന്‍സ് മുന്നറിയിപ്പ്.ജയരാജന് കൂടുതല്‍ പോലീസ് സംരക്ഷണം ഉറപ്പാക്കാന്‍ ഉത്തരമേഖലാ ഐ.ജി. അശോക് യാദവ് നിര്‍ദേശിച്ചെങ്കിലും അദ്ദേഹം അതു നിരസിച്ചു.വടക്കന്‍ മേഖലയിലെ ജയരാജന്റെ യാത്രയില്‍ കൂടുതല്‍ ശ്രദ്ധവേണമെന്ന് ഐ.ജി. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി.

എന്നാൽ ചില ഓൺലൈൻ മാധ്യമങ്ങൾ റിപോർട്ട് ചെയുന്ന പ്രകാരം ജയരാജന് വൈ പ്ലസ് കാറ്റഗറി സുരക്ഷ നല്‍കുന്നത് സഖാവിനെ നിരീക്ഷിക്കാനുള്ള കുതന്ത്രമെന്നാണ്. കണ്ണൂരില്‍ സിപിഎമ്മിലെ വിമത ശബ്ദമാണ് ജയരാജന്‍.നേതൃത്വത്തെ തിരുത്താന്‍ പദ്ധതികള്‍ തയ്യാറാക്കുന്ന നേതാവ്. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയോടെ എല്ലാ അര്‍ത്ഥത്തിലും ഒതുക്കപ്പെടുന്ന വ്യക്തി. ഇതൊക്കെയാണ് പി ജയരാജനെ അണികളുടെ ചര്‍ച്ചാ വിഷയമാക്കി മാറ്റിയ വിഷയങ്ങള്‍.
കണ്ണൂരിലെ പാര്‍ട്ടിയെ പിടിക്കാന്‍ ജയരാജന്‍ രഹസ്യ നീക്കങ്ങള്‍ നടത്തുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ക്യാപ്ടനായി പിണറായി സ്വയം അവരോധിക്കുന്നതിലെ വ്യക്തിപൂജാ ചര്‍ച്ചകളും ജയരാജന്‍ ഉയര്‍ത്തി. ഈ പോസ്റ്റ് പിന്നീട് ജയരാജന് പിന്‍വലിക്കേണ്ടി വന്നു. ഇതിനിടെയാണ് ജയരാജന് സുരക്ഷ കൂട്ടുന്നത്. ഇതിനെ പരിഗണനയായി സിപിഎം ഔദ്യോഗിക നേതൃത്വം കാണുമ്ബോള്‍ രഹസ്യങ്ങള്‍ ചോര്‍ത്താനുള്ള ഉന്നത തല ഗൂഢാലോചനയായി ഇതിനെ കാണുന്നവരുമുണ്ട്. വീട്ടില്‍ ഉള്‍പ്പെടെ പൊലീസ് നിരീക്ഷണം ഇനിയുണ്ടാകും. ഇതിലൂടെ ജയരാജന്റെ പ്രവര്‍ത്തനങ്ങളിലെ രഹസ്യാത്മക സ്വഭാവം ഇല്ലാതാകും എന്നാണ് റിപ്പോർട്ടുകൾ വരുന്നത് .

നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയരാജന്‍ അഴിക്കോട് മത്സരിക്കണമെന്ന് ആഗഹിച്ചവര്‍ സിപിഎമ്മിലെ കണ്ണൂര്‍ ഘടകത്തില്‍ ഏറെയാണ്. എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തോറ്റവര്‍ക്ക് സീറ്റില്ലെന്ന ന്യായവുമായി ഇത് നിഷേധിച്ചു. ഇതിനെ തുര്‍ന്ന് ചില സഖാക്കള്‍ പ്രതിഷേധിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ ഫ്‌ളക്‌സിലെ തല വെട്ടലിന് പോലും ജയരാജനെ അവഗണിച്ചതിന്റെ പ്രതികാരമാണമെന്ന് കരുതുന്നവരുണ്ട്. ഇതിനിടെയാണ് കൂടുതല്‍ സുരക്ഷാ നല്‍കുന്നത്. പിജെ ആര്‍മ്മിയുടെ പ്രവര്‍ത്തനങ്ങളെ നിരീക്ഷിക്കല്‍ കൂടിയാണ് ഇതിന്റെ ലക്ഷ്യമെന്ന വിലയിരുത്തല്‍ സജീവമാണ്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story