ജനവിധി പൂര്‍ണമായും മാനിക്കുന്നു. യുഡിഎഫിന്റെ പരാജയത്തില്‍ നിരാശപ്പെടുന്നില്ല ; ഉമ്മന്‍ ചാണ്ടി
കോട്ടയം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ പ്രതികരണവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ജനവിധി പൂര്‍ണമായും മാനിക്കുന്നു. യുഡിഎഫിന്റെ പരാജയത്തില്‍ നിരാശപ്പെടുന്നില്ല. പരാജയത്തിന്റെ കാരണങ്ങള്‍…
കോട്ടയം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ പ്രതികരണവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ജനവിധി പൂര്‍ണമായും മാനിക്കുന്നു. യുഡിഎഫിന്റെ പരാജയത്തില്‍ നിരാശപ്പെടുന്നില്ല. പരാജയത്തിന്റെ കാരണങ്ങള്‍…
കോട്ടയം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ പ്രതികരണവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ജനവിധി പൂര്‍ണമായും മാനിക്കുന്നു. യുഡിഎഫിന്റെ പരാജയത്തില്‍ നിരാശപ്പെടുന്നില്ല. പരാജയത്തിന്റെ കാരണങ്ങള്‍ പാര്‍ട്ടി വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതീക്ഷിക്കാത്ത തോല്‍വിയാണുണ്ടായത്. തുടര്‍ഭരണത്തിന് വേണ്ട കാര്യങ്ങളൊന്നും കഴിഞ്ഞ അഞ്ച് വര്‍ഷം സംസ്ഥാനത്ത് നടന്നിരുന്നില്ല. പരാജയം നിരാശയോടെയല്ല, വെല്ലുവിളിയോടെയാണ് ഏറ്റെടുക്കുന്നത്. തെരഞ്ഞെടുപ്പില്‍ ജയിച്ചത് കൊണ്ട് അഹങ്കരിക്കുകയോ തോറ്റത് കൊണ്ട് നിരാശപ്പെടുകയോ ചെയ്യില്ല.
പുതുപ്പള്ളിയില്‍ തന്റെ ഭൂരിപക്ഷം ഇരുപത്തി ഏഴായിരത്തില്‍ നിന്ന് ഏഴായിരത്തിലേക്ക് എത്തിയതും പരിശോധിക്കും. പുതുപ്പളളിയില്‍ ഭൂരിപക്ഷം കുറഞ്ഞത് വേറൊരു പാറ്റേണായി കണ്ടാല്‍ മതി. 50 വര്‍ഷം മുമ്ബ് താന്‍ മത്സരിച്ചപ്പോള്‍ ചെറിയ ഭൂരിപക്ഷമാണ് ലഭിച്ചത്. അതുപിന്നീട് വര്‍ധിക്കുകയായിരുന്നു.തദ്ദേശ തെരഞ്ഞെടുപ്പില്‍ പുതുപ്പള്ളി മണ്ഡലത്തിലെ പല പഞ്ചായത്തിലും ഇടതു പക്ഷം മുന്നേറ്റമുണ്ടാക്കിയിരുന്നു. ഇതു മാധ്യമങ്ങള്‍ ചൂണ്ടിക്കാണിച്ചതാണ്. എന്താണ് സംഭവിച്ചതെന്നു പരിശോധിക്കും. പഞ്ചായത്തടിസ്ഥാനത്തില്‍ ബാക്കി കാര്യങ്ങള്‍ പരിശോധിക്കുമെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു.