മുസ്ലിംലീഗിനെ 'മൂരി'യോട് ഉപമിച്ച ഇടത് എം.എല്‍.എ. പി.വി. അന്‍വറിന് അതേ നാണയത്തില്‍ തിരിച്ചടി നല്‍കി പി.കെ. അബ്ദുറബ്ബ്

മലപ്പുറം: മുസ്ലിംലീഗിനെ 'മൂരി'യോട് ഉപമിച്ച നിലമ്പൂരിലെ ഇടത് എം.എല്‍.എ. പി.വി. അന്‍വറിന് അതേ നാണയത്തില്‍ തിരിച്ചടി നല്‍കി ലീഗ് നേതാവും മുന്‍മന്ത്രിയുമായ പി.കെ. അബ്ദുറബ്ബ്. ഫെയ്‌സ്ബുക്കിലൂടെയാണ് ഇരുവരുടേയും…

മലപ്പുറം: മുസ്ലിംലീഗിനെ 'മൂരി'യോട് ഉപമിച്ച നിലമ്പൂരിലെ ഇടത് എം.എല്‍.എ. പി.വി. അന്‍വറിന് അതേ നാണയത്തില്‍ തിരിച്ചടി നല്‍കി ലീഗ് നേതാവും മുന്‍മന്ത്രിയുമായ പി.കെ. അബ്ദുറബ്ബ്. ഫെയ്‌സ്ബുക്കിലൂടെയാണ് ഇരുവരുടേയും പ്രതികരണവും തിരിച്ചടിയും. 'ആഫ്രിക്കയില്‍ നിന്നും തിരിച്ചു വന്ന ഒരു എരുമ നിലമ്പൂര്‍ കാടുകളില്‍ കയറ് പൊട്ടിക്കുന്നുണ്ടെന്ന് കേള്‍ക്കുന്നു. ക്യാപ്റ്റന്‍ ഇടപെട്ട് (വലിയ വകുപ്പൊന്നും വേണ്ട) വല്ല പുല്ലോ, വൈക്കോലോ, പിണ്ണാക്കോ.. കൊടുത്തു മെരുക്കണമെന്ന് അപേക്ഷയുണ്ട്. ഈ കോവിഡ് കാലത്ത് ഇജ്ജാതി എരുമകളെ മെരുക്കുന്നതും വലിയ ഒരു കരുതലാണ്' അബ്ദുറബ്ബ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

https://www.facebook.com/PK.Abdu.Rabb/posts/4561095957237024

'മുസ്ലീം സമൂഹത്തിന്റെ അട്ടിപ്പേറവകാശം മുസ്ലീം ലീഗിനല്ല'എന്ന ബഹു:മുഖ്യമന്ത്രിയുടെ പരാമര്‍ശം സൂചിപ്പിച്ച് ഈ പേജില്‍ ഇട്ട പോസ്റ്റിലെ ചിത്രം മാറി പോയത് പല സുഹൃത്തുക്കളും ശ്രദ്ധയില്‍ പെടുത്തിയിരുന്നു. തെറ്റ് വന്നതില്‍ ഖേദിക്കുന്നു.ഒര്‍ജ്ജിനല്‍ മൂരികളുടെ ചിത്രം ഈ പോസ്റ്റിനൊപ്പം ചേര്‍ക്കുന്നു..' പി.വി.അന്‍വര്‍ കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്കില്‍ ഇട്ട ഈ വരികളും ഇതിനോടൊപ്പം ചേര്‍ത്ത ചിത്രവുമാണ് അബ്ദുറബ്ബിനെ പ്രകോപിപ്പിച്ചത്.

https://www.facebook.com/pvanvar/posts/319118052914427

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story