ഹിന്ദുമത വിശ്വാസികളെ ഓറഞ്ച് ഫംഗസുകളെന്ന് വിശേഷിപ്പിച്ച ആം ആദ്മി പാർട്ടി നേതാവ് അമാനത്തുള്ള ഖാനെതിരെ പ്രതിഷേധം

ഹിന്ദുമത വിശ്വാസികളെ ഓറഞ്ച് ഫംഗസുകളെന്ന് വിശേഷിപ്പിച്ച ആം ആദ്മി പാർട്ടി നേതാവ് അമാനത്തുള്ള ഖാനെതിരെ പ്രതിഷേധം

May 22, 2021 0 By Editor

ഹിന്ദുമത വിശ്വാസികളെ ഓറഞ്ച് ഫംഗസുകളെന്ന് വിശേഷിപ്പിച്ച ആം ആദ്മി പാർട്ടി നേതാവ് അമാനത്തുള്ള ഖാനെതിരെ പ്രതിഷേധം . കൊറോണ വൈറസിന്റെ രണ്ടാം തരംഗത്തിനെതിരെയുള്ള പോരാട്ടം രാജ്യം ശക്തമാക്കുമ്പോഴാണ് വർഗീയ പ്രസ്താവനയുമായി അമാനത്തുള്ള ഖാൻ രംഗത്തെത്തിയത് . സമൂഹത്തിലെ മറ്റ് പ്രശ്നങ്ങൾക്കെല്ലാം കാരണം ഓറഞ്ച് ഫംഗസുകളാണെന്നായിരുന്നു അമാനത്തുള്ള ഖാന്റെ പ്രസ്താവന . ഹിന്ദുമതത്തിൽ വളരെയധികം പ്രാധാന്യമുള്ള കാവി നിറത്തെ പരിഹസിച്ച അമാനത്തുല്ല ഖാനെതിരെ പ്രതിഷേധവും ഉയർന്നു കഴിഞ്ഞു .

അതേ സമയം അമാനത്തുള്ള ഖാന്റെ പ്രസ്താവനയ്ക്കെതിരെ സോഷ്യൽ മീഡിയയും രംഗത്തെത്തി കഴിഞ്ഞു . ‘ പച്ച ഫംഗസ് ചികിത്സയ്ക്ക് ഓറഞ്ച് ഫംഗസിന്റെ സാന്നിധ്യം അത്യാവശ്യമാണ് , ഓറഞ്ച് ഫംഗസ് നേരത്തെ ശ്രദ്ധിച്ചിരുന്നുവെങ്കിൽ, പച്ച ഫംഗസ് ഒരിക്കലും ഉണ്ടാകുമായിരുന്നില്ല. ഇപ്പോഴുള്ളതുപോലെ, ലോകം നാശത്തിലേക്ക് നീങ്ങുമായിരുന്നില്ല ‘ തുടങ്ങിയ കമന്റുകളും ഉയരുന്നുണ്ട് .മുൻപും അമാനത്തുള്ള ഖാൻ ഹിന്ദു സമൂഹത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട് . ശരീഅത്ത് (ഇസ്ലാമിക നിയമം) അനുസരിച്ച് സ്വാമി യതി നരസിംഹാനന്ദ സരസ്വതിയെ ശിരഛേദം ചെയ്യണമെന്നും അമാനത്തുള്ള ഖാൻ നേരത്തെ ആവശ്യപ്പെട്ടിരുന്നു .