വിയറ്റ്‌നാമിൽ പുതിയ വൈറസ് വകഭേദം; അതിവ്യാപന ശേഷി; വായുവിലൂടെ അതിവേഗം പടരും

വിയറ്റ്‌നാമിൽ പുതിയ വൈറസ് വകഭേദം; അതിവ്യാപന ശേഷി; വായുവിലൂടെ അതിവേഗം പടരും

May 30, 2021 0 By Editor

ഹനോയ്: കൊവിഡ് വ്യാപനത്തിൽ പുതിയ വെല്ലുവിളിയായി മറ്റൊരു വൈറസിനെ കൂടി കണ്ടെത്തി. അതിവ്യാപന ശേഷിയുള്ള കൊവിഡ് വൈറസിന്റെ വകഭേദത്തെ വിയറ്റ്‌നാമിലാണ് കണ്ടെത്തിയത്. ഗവേഷകരാണ് പുതിയ ഇനത്തെ തിരിച്ചറിഞ്ഞത്. ഇന്ത്യയിലും ബ്രിട്ടണിലും കണ്ടെത്തിയ വൈറസിന്റെ സങ്കര ഇനമാണ് പുതിയ വൈറസെന്ന് ഗവേഷകർ പറഞ്ഞു. വിയറ്റ്‌നാം ആരോഗ്യമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. മറ്റ് വകഭേദങ്ങളെക്കാൾ കൂടുതൽ വേഗത്തിൽ പടരുന്നതാണ് പുതിയ വൈറസിന്റെ രീതി.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഇന്ത്യയില്‍ കണ്ടെത്തിയ B.1.617 വകേഭേദം ഇതിനോടകം നിരവധി രാജ്യങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ട്. B.1.1.7 വകഭേദമാണ് ബ്രിട്ടണില്‍ പടര്‍ന്നുപിടിച്ചത്. ലോകാരോഗ്യ സംഘടന ഈ രണ്ട് വകഭേദങ്ങളും ആശങ്കാജനകമായ കോവിഡ് വകഭേദങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇതിന്റെ സങ്കരയിനമാണിപ്പോള്‍ വിയറ്റ്‌നാമില്‍ സ്ഥിരീകരിച്ചത്.