Begin typing your search above and press return to search.
വാക്‌സിനുകള്‍ കൂട്ടിക്കലര്‍ത്തി നല്‍കില്ലെന്ന് കേന്ദ്രം; കോവിഷീല്‍ഡും കോവാക്‌സിനും രണ്ട് ഡോസ് നിര്‍ബന്ധമായും എടുക്കണം
ന്യൂഡല്‍ഹി: വാക്‌സിനുകള്‍ കൂട്ടിക്കലര്‍ത്തി നല്‍കുന്നതുമായി ബന്ധപ്പെട്ടുള്ള പ്രചാരണങ്ങളില്‍ വിശദീകരണവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഫലപ്രാപ്തിയുമായി ബന്ധപ്പെട്ട് ശാസ്ത്രീയ തെളിവുകള്‍ ലഭ്യമാകാതെ ഇന്ത്യയില്‍ വാക്‌സിനുകള്‍ കൂട്ടിക്കലര്‍ത്തി നല്‍കില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു.
വാക്‌സിനേഷനുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശത്തില്‍ യാതൊരു മാറ്റവുമില്ലെന്നും കോവിഷീല്‍ഡും കോവാക്‌സിനും രണ്ട് ഡോസ് നിര്‍ബന്ധമായും എടുക്കണമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കോവിഷീല്‍ഡ് എടുക്കുന്നവര്‍ക്ക് രണ്ടാം ഡോസ് ഒഴിവാക്കുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കുന്നുവെന്ന് ചില ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ആരോഗ്യ മന്ത്രാലയത്തിന്റെ വിശദീകരണം.
Next Story