ലക്ഷദ്വീപില്‍ ജനങ്ങളുടെ നന്മയ്‌ക്കെതിരായ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകില്ലെന്ന് അമിത് ഷാ ഉറപ്പ് നല്‍കിയതായി കാന്തപുരം എ. പി അബൂബക്കര്‍ മുസ്‌ലിയാര്‍

കോഴിക്കോട്: ലക്ഷദ്വീപില്‍ ജനങ്ങളുടെ നന്മയ്‌ക്കെതിരായ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉറപ്പ് നല്‍കിയതായി അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം…

കോഴിക്കോട്: ലക്ഷദ്വീപില്‍ ജനങ്ങളുടെ നന്മയ്‌ക്കെതിരായ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉറപ്പ് നല്‍കിയതായി അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ. പി അബൂബക്കര്‍ മുസ്‌ലിയാര്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ലക്ഷദ്വീപിലെ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ കൊണ്ടു വന്ന നിയമങ്ങള്‍ ദ്വീപ് നിവാസികളുടെ ജീവിതത്തിനും സംസ്‌കാരത്തിനും ഭീഷണി ഉയര്‍ത്തുന്നതായും കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്നും ആവശ്യപ്പെട്ട് കാന്തപുരം അമിത് ഷായ്ക്ക് കത്ത് അയച്ചിരുന്നു. ഇതിന് മറുപടിയായി അമിത് ഷാ തന്നെ ഫോണില്‍ വിളിച്ചാണ് ഇക്കാര്യം പറഞ്ഞതെന്ന് കാന്തപുരം പറഞ്ഞു.

‘കത്തില്‍ ഉന്നയിച്ച കാര്യങ്ങളെ ഗൗരവപൂര്‍വ്വം കാണുന്നുവെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു. ലക്ഷദ്വീപിലെ ജനങ്ങളുടെ കൂടെത്തന്നെയാണ് കേന്ദ്രസര്‍ക്കാറെന്നും, അവിടുത്തെ ജനങ്ങളുടെ സംസ്‌കാരവും ജീവിതരീതിയും പരിരക്ഷിക്കുന്ന നടപടികള്‍ക്കൊപ്പമായിരിക്കും സര്‍ക്കാര്‍ നില്‍ക്കുകയെന്നും ആശങ്കകള്‍ വേണ്ടെന്നും ജനന്മക്ക് വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകില്ലെന്നു അദ്ദേഹം പറഞ്ഞു,’ കാന്തപുരം ഫേസ്ബുക്കിലെഴുതി.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story