ഒന്നര വയസുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് സഹോദരീ ഭര്‍ത്താവിനൊപ്പം ഒളിച്ചോടിയ യുവതി അറസ്റ്റില്‍
കൊല്ലം: ഒന്നര വയസുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് സഹോദരീ ഭര്‍ത്താവിനൊപ്പം ഒളിച്ചോടിയ യുവതി അറസ്റ്റില്‍. മുണ്ടയ്ക്കല്‍ തെക്കേവിള ആദിക്കാട് ക്ഷേത്രത്തിന് സമീപം കെ.ബി നഗര്‍ 66, ലക്ഷ്മി നിവാസില്‍ ഐശ്വര്യ (28), ഇവരുടെ ജ്യേഷ്ഠസഹോദരീ ഭര്‍ത്താവ് ചാല യു.എന്‍.ആര്‍.എ 56 എ രേവതിയില്‍ വാടകയ്ക്ക് താമസിക്കുന്ന സഞ്ജിത് (36) എന്നിവരെയാണ് ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ. മാടന്‍നടക്കടുത്തുള്ള ഭര്‍തൃഗൃഹത്തില്‍ നിന്നും ഇക്കഴിഞ്ഞ 22-ാം തീയതി കൊല്ലം വിഷ്ണത്തുകാവിലുള്ള ഭര്‍ത്താവിന്റെ ബന്ധുവിന്റെ വീട്ടിലെത്തിയ ഐശ്വര്യ അവിടെ നിന്നും കാമുകനും സഹോദരി ഭര്‍ത്താവുമായ സന്‍ജിത്തുമായി മുങ്ങുകയായിരുന്നു. ഐശ്വര്യയെ കാണാതായതിനെ തുടര്‍ന്ന് ഭര്‍ത്താവ് ഇരവിപുരം പൊലീസ് സ്റ്റേഷനിലും ബന്ധുക്കള്‍ കൊല്ലം വെസ്റ്റ് പൊലീസിലും പരാതി നല്‍കുകയായിരുന്നു.
തുടര്‍ന്ന് വെസ്റ്റ് പൊലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ ഇവര്‍ പേരു മാറ്റി ട്രെയിനില്‍ മധുരയിലേക്ക് യാത്ര ചെയ്യുന്നതായി രാത്രിയില്‍ റെയില്‍വെ പൊലീസില്‍ നിന്നും വെസ്റ്റ് പൊലീസിന് വിവരം ലഭിക്കുകയും റെയില്‍വെ പൊലീസില്‍ നിന്നും ലഭിച്ച ഫോട്ടോ കണ്ട് ഇവരെ തിരിച്ചറിഞ്ഞ ശേഷം കൊല്ലം എ.സി.പി.റ്റി.ബി.വിജയന്റെ നിര്‍ദ്ദേശപ്രകാരം വെസ്റ്റ് പൊലീസ് മധുരയിലെത്തി ഇവരെ കൂട്ടികൊണ്ടു വന്ന് ഇരവിപുരം പൊലീസിന് കൈമാറുകയുമായിരുന്നു.
സന്‍ജിത്തിന് രണ്ടു കുട്ടികളും ഐശ്വര്യയ്ക്ക് ഒരു കുട്ടിയുമുണ്ട്. കുട്ടികളെ ഉപേക്ഷിച്ച് കടന്നതിനാണ് ഇവര്‍ക്കെതിരെ കേസേടുത്തത്.തിരുവനന്തപുരം തൈക്കാട് സ്വദേശിയായ ഐശ്വര്യയെ ആട്ടക്കുളങ്ങര വനിതാ ജയിലിലും സന്‍ജിത്തിനെ കൊട്ടാരക്കര സബ് ജയിലിലുമായി റിമാന്റ് ചെയ്തു.ഇരവിപുരം എസ്.എച്ച്.ഓ. ധര്‍മജിത്ത്, കൊല്ലം വെസ്റ്റ് എസ്.എച്ച്.ഓ.രതീന്ദ്രകുമാര്‍, ഇരവിപുരം എസ്‌ഐ ദീപു, വെസ്റ്റ് എസ്‌ഐ.ആശ, എസ്‌ഐ.മാരായ ജയകുമാര്‍, ഷിബു പീറ്റര്‍, അജിത് കുമാര്‍, വെസ്റ്റിലെഎഎസ്‌ഐമാരായ പ്രമോദ്, ഉണ്ണിക്കൃഷ്ണന്‍ നായര്‍, .സി.പി .ഓ.മാരായ അബു താഹിര്‍, പ്രമോദ്, മനാഫ്, ആന്‍സി, മന്‍ജുഷ, ഷാജി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.