തിരുവനന്തപുരത്ത് കഴുത്തിലും കാലിലും കുത്തേറ്റ ഊബര്‍ ഡ്രൈവര്‍ മരിച്ചു

June 28, 2021 0 By Editor

തിരുവനന്തപുരം : ചാക്കയ്ക്ക് സമീപം ഊബര്‍ ഡ്രൈവറെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെയോടെയാണ് സംഭവം. ചാക്ക സ്വദേശി സമ്പത്തിനെയാണ് കഴുത്തിലും കാലിലും കുത്തേറ്റ നിലയില്‍ കണ്ടെത്തിയത്.ലഹരി സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണോ കൊലപാതകത്തില്‍ കലാശിച്ചത് എന്ന കാര്യം പൊലീസ് അന്വേഷിച്ച്‌ വരികയാണ്. സമ്പത്ത് വാടക വീട്ടിലാണ് താമസിക്കുന്നത്.സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലെടുത്തവര്‍ക്ക് ക്രിമിനല്‍ ബന്ധം ഉളളതായി സംശയമുണ്ടെന്ന് പൊലീസ് അറിയിച്ചു.