സംസ്ഥാനത്ത് ബാറുകള്‍ തുറന്നപ്പോൾ മദ്യം ഇല്ല ; ബിയറും വൈനും മാത്രം
സംസ്ഥാനത്ത് ബാറുകള്‍ തിങ്കള്‍ മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുമ്പോൾ . ബിയറും വൈനും മാത്രം വില്‍ക്കാനാണ് ബാറുടമകളുടെ സംഘടനയായ ഫെഡറേഷന്‍ ഓഫ് ഹോടെല്‍ അസോസിയേഷന്റെ തീരുമാനം. മറ്റ് മദ്യം…
സംസ്ഥാനത്ത് ബാറുകള്‍ തിങ്കള്‍ മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുമ്പോൾ . ബിയറും വൈനും മാത്രം വില്‍ക്കാനാണ് ബാറുടമകളുടെ സംഘടനയായ ഫെഡറേഷന്‍ ഓഫ് ഹോടെല്‍ അസോസിയേഷന്റെ തീരുമാനം. മറ്റ് മദ്യം…
സംസ്ഥാനത്ത് ബാറുകള്‍ തിങ്കള്‍ മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുമ്പോൾ . ബിയറും വൈനും മാത്രം വില്‍ക്കാനാണ് ബാറുടമകളുടെ സംഘടനയായ ഫെഡറേഷന്‍ ഓഫ് ഹോടെല്‍ അസോസിയേഷന്റെ തീരുമാനം. മറ്റ് മദ്യം വില്‍ക്കുന്നില്ല . നേരത്തെ മദ്യത്തിന്റെ ലാഭവിഹിതം ബെവ്‌കോ കൂട്ടിയതിനാലാണ് മദ്യവില്‍പന നിര്‍ത്തി ബാറുകള്‍ അടച്ചിട്ടത്.
ഒരാഴ്ചത്തെ ഇടവേളക്ക് ശേഷമാണ് ബാറുകള്‍ തുറക്കുന്നത്. ബെവ്‌കോ ബാറുകള്‍ക്ക് നല്‍കുന്ന മദ്യത്തിന്റെ വെയര്‍ഹൗസ് ലാഭവിഹിതം എട്ടില്‍ നിന്നും 25 ആക്കി കൂട്ടിയതിലാണ് ബാറുടമകള്‍ക്ക് പ്രതിഷേധം. കണ്‍സ്യൂമര്‍ ഫെഡിന്റേത് എട്ടില്‍ നിന്ന് 20 ശതമാനവും ബാറുകളുടേത് 25 ശതമാനവുമാക്കിയാണ് മാര്‍ജിന്‍ ഉയര്‍ത്തിയത്. വെയര്‍ഹൗസ് മാര്‍ജിന്‍ വര്‍ധിപ്പിക്കുമ്ബോഴും എം ആര്‍ പി നിരക്കില്‍ നിന്ന് വിലകൂട്ടി വില്‍ക്കാന്‍ അനുവാദമില്ലാത്തതാണ് കണ്‍സ്യൂമര്‍ഫെഡിനും ബാറുകള്‍ക്കും തിരിച്ചടിയായത്. ലാഭവിഹിതം കുറക്കാത്തതിനാല്‍ ബെവ്‌കോ ഔട് ലെറ്റുകള്‍ തുറന്നിട്ടും ബാറുകള്‍ അടച്ചിടുകയായിരുന്നു. സര്‍കാര്‍ ഇടപെട്ട് കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിട്ടും ഫലം കണ്ടില്ല.
സംസ്ഥാനത്ത് ജൂണ്‍ 21 മുതലാണ് ബാറുകള്‍ അടച്ചിട്ടിരുന്നത്. ബെവ്‌കോ നിരക്കില്‍ തന്നെ ബാറുകളില്‍ നിന്ന് മദ്യം പാഴ്‌സല്‍ നല്‍കുന്നത് നഷ്ടമാണെന്നും എം ആര്‍ പി നിരക്ക് വര്‍ധിപ്പിക്കണമെന്നും നേരത്തെ ഫെഡറേഷന്‍ ഓഫ് കേരള ഹോടെല്‍ അസോസിയേഷന്‍ സര്‍കാരിനോട് ആവശ്യപ്പെട്ടിരുന്നു.