കോവിഡ് മൂന്നാം തരംഗം ഉടൻ ഉണ്ടായേക്കില്ല; കുട്ടികൾക്കും ഓഗസ്റ്റ് മുതൽ വാക്‌സിൻ നൽകി തുടങ്ങും !

കോവിഡ് മൂന്നാം തരംഗം വൈകാന്‍ സാധ്യതയുണ്ടെന്നും അതിനാൽ മൂന്നാം തരംഗം നേരിടാനുള്ള പ്രതിരോധപ്രവർത്തനങ്ങൾക്ക് സാവകാശം ലഭിക്കുമെന്നും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍). രാജ്യത്ത് മൂന്നാം…

കോവിഡ് മൂന്നാം തരംഗം വൈകാന്‍ സാധ്യതയുണ്ടെന്നും അതിനാൽ മൂന്നാം തരംഗം നേരിടാനുള്ള പ്രതിരോധപ്രവർത്തനങ്ങൾക്ക് സാവകാശം ലഭിക്കുമെന്നും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍). രാജ്യത്ത് മൂന്നാം തരംഗം വൈകാനാണ് സാധ്യതയെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. അതിനാല്‍ അതിനാല്‍ മുഴുവന്‍ ജനങ്ങള്‍ക്കും വാക്‌സിന്‍ കുത്തിവെക്കാന്‍ ആറ് മുതല്‍ എട്ട് മാസം വരെ സാവകാശം ലഭിച്ചേക്കുമെന്ന് ഐസിഎംആര്‍ കോവിഡ് വര്‍ക്കിങ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. എന്‍.കെ അറോറ വ്യക്‌തമാക്കി.

കോവിഡ് മൂന്നാം തരംഗത്തിന്റെ ഭീതിയിലാണ് രാജ്യം. രണ്ടാം തരംഗത്തേക്കാള്‍ കൂടുതല്‍ രൂക്ഷമാകുമോ എന്ന ആശങ്കയാണ് നിലനില്‍ക്കുന്നത്. കോവിഡ് മൂന്നാം തരംഗം എന്നു വരുമെന്നതിനെ കുറിച്ച് വ്യക്തമായ ധാരണയില്ല. മൂന്നാം തരംഗം വൈകുമെന്നാണ് ഐസിഎംആര്‍ പഠനം പറയുന്നതെന്ന് ഡോ എന്‍ കെ അറോറ പറയുന്നു. അങ്ങനെയങ്കില്‍ ആറു മുതല്‍ എട്ടുമാസം വരെ സമയം ലഭിക്കും. ഇതിനകം എല്ലാവരിലേക്കും വാക്‌സിന്‍ എത്തിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. വരും ദിവസങ്ങളില്‍ പ്രതിദിനം ഒരുകോടി പേര്‍ക്ക് വാക്‌സിന്‍ കുത്തിവെക്കാനാണ് ലക്ഷ്യമിടുന്നത്. സൈഡസ് കാഡില വാക്‌സിന്റെ പരീക്ഷണം ഏതാണ്ട് പൂര്‍ത്തിയായിക്കഴിഞ്ഞു. ജൂലായ് അവസാനത്തോടെയോ ആഗസ്‌റ്റോടെയോ ഈ വാക്‌സിന്‍ 12 – 18 പ്രായപരിധിയിലുള്ള കുട്ടികള്‍ക്ക് കുത്തിവച്ച് തുടങ്ങാന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതിനിടെ, കുട്ടികള്‍ക്കും വാക്‌സിന്‍ ലഭ്യമാക്കുന്നത് കോവിഡിനെതിരായ പോരാട്ടത്തില്‍ വഴിത്തിരിവായി മാറുമെന്ന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) മേധാവി ഡോ. രണ്‍ദീപ് ഗുലേറിയ പറഞ്ഞു. സ്‌കൂളുകള്‍ തുറക്കുന്നതിനും കുട്ടികള്‍ക്ക് വീടിന് പുറത്ത് വിനോദങ്ങളില്‍ ഏര്‍പ്പെടുന്നതിനും അതോടെ വഴിയൊരുങ്ങും. ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍ ഉപയോഗിച്ച് രണ്ട് മുതല്‍ 18 വയസുവരെയുള്ള കുട്ടികളില്‍ നടത്തിയ രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങളുടെ വിവരങ്ങള്‍ സെപ്റ്റംബറില്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആ സമയം ആകുമ്പോഴേക്കും രാജ്യത്തെ കുട്ടികള്‍ക്ക് വാക്‌സിന്‍ ലഭ്യമായേക്കും. ഫൈസര്‍ വാക്‌സിന് അതിനുമുമ്പ് അനുമതി ലഭിച്ചാല്‍ അതും കുട്ടികള്‍ക്ക് നല്‍കാന്‍ കഴിയും.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story