കെവിനെ തട്ടിക്കൊണ്ടു പോയ മൂന്നു കാറുകളും പോലീസ് കണ്ടെത്തി

പുനലൂര്‍: കെവിനെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച മൂന്നാമത്തെ കാറും പൊലീസ് കണ്ടെടുത്തു. നേരത്തെ പുനലൂരില്‍ നിന്ന് ഐ20 കാര്‍ പൊലീസ് കണ്ടെത്തിയിരുന്നു. റോഡ് അരികില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു കാര്‍.

കാര്‍ ഫോറന്‍സിക് വിദഗ്ധര്‍ പരിശോധിച്ചു വരികയാണ്. പുനലൂര്‍ സ്വദേശി ടിറ്റു എന്നയാളാണ് കാറിന്റെ ഉടമ. ഈ കാറിലായിരുന്നു കെവിനെ തട്ടിക്കൊണ്ടുപോയത്. അക്രമി സംഘം സഞ്ചരിച്ച മറ്റൊരു കാറും നേരത്തെ തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മൂന്നു കാറുകളിലായാണ് അക്രമികള്‍ മാന്നാനത്ത് എത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ഈവനിംഗ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *